ഇന്ധന വിലയില്‍ ഇളവ് പ്രഖ്യാപിച്ച് ആന്ധ്ര; പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കും

ചൊവ്വാഴ്ച മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായുള്ള ഉത്തരവ് വൈകുന്നേരത്തോടെ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇന്ധന വിലയില്‍ ഇളവ് പ്രഖ്യാപിച്ച് ആന്ധ്ര; പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കും

ഹൈദരാബാദ് : ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്ധന വില കുറയ്ക്കുകയാണ് എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതമാണ് കുറയ്ക്കുന്നത്. വാറ്റ് നികുതിയിലാണ് കുറവ് വരുത്തുന്നത്. ചൊവ്വാഴ്ച മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായുള്ള ഉത്തരവ് വൈകുന്നേരത്തോടെ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഞായറാഴ്ച രാജസ്ഥാന്‍ സര്‍ക്കാരും ഇന്ധന വില കുറച്ചിരുന്നു. നാല് ശതമാനം കുറവ് വരുത്തുമെന്നായിരുന്നു മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ പ്രഖ്യാപനം. ഇതനുസരിച്ച് പെട്രോളിനും ഡീസലിനും 2.50 പൈസയാണ് രാജസ്ഥാനില്‍  കുറഞ്ഞത്.  പെട്രോളിന്റെ വാറ്റ് നികുതി 30 രൂപയില്‍ നിന്നും 26 രൂപയിലേക്കും ഡീസലിന്റേത് 22 രൂപയില്‍ നിന്നും 18 രൂപയുമാക്കിയാണ് കുറച്ചത്.

 രാജ്യത്ത് ഇന്ധന വില കുതിച്ചുയര്‍ന്നിട്ടും മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും 21 പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്ന ഭാരത് ബന്ദ് പുരോഗമിക്കുകയാണ്.  മുംബൈയില്‍ ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു.മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയില്‍ 90 രൂപയാണ് ഒരു ലീറ്റര്‍ പെട്രോളിന് ആയത്. മറ്റിടങ്ങളില്‍ 88 രൂപയാണ് പെട്രോളിന് ഈടാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com