ശ്രീനഗര്‍: പ്രമുഖ ആക്ടിവിസ്റ്റും അക്കാദമിസ്റ്റുമായ റിതാ ജതീന്ദര്‍ (86) ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടയില്‍ അന്തരിച്ചു. ദൂരദര്‍ശനില്‍ ലൈവ് ചര്‍ച്ച നടക്കുന്നതിനിടെയാണ് റിതയ്ക്ക് ഹൃദയ സ്തംഭനം ഉണ്ടായത്.
ഡോഗ്രി ഭാഷാ പണ്ഡിത കൂടിയായ റിത അവതാരകയുടെ ചോദ്യങ്ങളോട് തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയായിരുന്നു. 'ഗുഡ്മോണിംഗ് ജമ്മു കശ്മീര്‍' എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു അവര്‍ സ്റ്റുഡിയോയില്‍ എത്തിയത്.
ജമ്മുകശ്മീരിലെ അക്കാദമി ഓഫ് ആര്‍ട്സ്, കള്‍ച്ചര്‍ ആന്റ് ലാഗ്വേജസിന്റെ സെക്രട്ടറി ആയിരുന്നു റിത.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ