പ്രളയക്കെടുതി: കേരളത്തിന് കൂടുതല്‍ സഹായം പരിഗണിക്കാമെന്ന് രാജ്‌നാഥ് സിങ്ങ് ഉറപ്പ് നല്‍കിയെന്ന് യച്ചൂരി

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ സഹായം വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കിയതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി
പ്രളയക്കെടുതി: കേരളത്തിന് കൂടുതല്‍ സഹായം പരിഗണിക്കാമെന്ന് രാജ്‌നാഥ് സിങ്ങ് ഉറപ്പ് നല്‍കിയെന്ന് യച്ചൂരി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ സഹായം വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കിയതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജനാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു യച്ചൂരിയുടെ പ്രതികരണം

പ്രധാനമന്ത്രി നരേന്ദ്രമോദി എംപിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തതും യച്ചൂരി ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചതായും യച്ചൂരി പറഞ്ഞു.

പ്രളയക്കെടുതിയില്‍ കേരളത്തിന് 40,000 കോടിയുടെ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്. കേന്ദ്രസഹായമായി ഇതുവരെ കേരളത്തിന് ലഭിച്ചത് ആയിരം കോടി രൂപമാത്രമാണ്. കേരളത്തെ സഹായിക്കാന്‍ വിവിധ വിദേശരാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും വിദേശ സഹായം സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com