ഷോർട്ട്സും വള്ളിച്ചെരുപ്പുമിട്ട് ഹോസ്റ്റലിന് പുറത്തിറങ്ങരുത്, സിനിയറും ജൂനിയറും ഒന്നിച്ചു ഭക്ഷണം കഴിച്ചാൽ ബിൽ അടയ്ക്കേണ്ടത് സീനിയർ; ആൺകുട്ടികൾക്കുള്ള നിയമാവലിയുമായി സർവകലാശാല

കോളേജിലും ഹോസ്റ്റലിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ കറുത്ത ഷെര്‍വാണിയോ അല്ലെങ്കില്‍ കുര്‍ത്തയും പൈജാമയും ധരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്
ഷോർട്ട്സും വള്ളിച്ചെരുപ്പുമിട്ട് ഹോസ്റ്റലിന് പുറത്തിറങ്ങരുത്, സിനിയറും ജൂനിയറും ഒന്നിച്ചു ഭക്ഷണം കഴിച്ചാൽ ബിൽ അടയ്ക്കേണ്ടത് സീനിയർ; ആൺകുട്ടികൾക്കുള്ള നിയമാവലിയുമായി സർവകലാശാല

ന്യൂഡൽ​ഹി: വസ്ത്രധാരണത്തിലടക്കം പാലിക്കേണ്ട ചിട്ടകൾ അടങ്ങിയ നിയമങ്ങളുമായി അലിഗഡ് മുസ്ലീം സർവകലാശാല. 650 ഓളം ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് കോളേജിലടക്കം പാലിക്കേണ്ട നിയമങ്ങൾ വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഷോർട്ട്സോ വള്ളിചെരുപ്പോ ധരിച്ച് ഹോസ്റ്റലിന് പുറത്തോ ഊണുമുറിയിലോ പോലും എത്താൻ പാടില്ലെന്ന് നിയമങ്ങളിൽ പറയുന്നു. കോളേജിലും ഹോസ്റ്റലിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ കറുത്ത ഷെര്‍വാണിയോ അല്ലെങ്കില്‍ കുര്‍ത്തയും പൈജാമയും ധരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. 

ഹോസ്റ്റലിൽ മറ്റ് വിദ്യാർത്ഥികളുടെ മുറിക്കുള്ളിൽ പ്രവേശിക്കണമെങ്കിൽ വാതിലിൽ തട്ടി അനുവാദം വാങ്ങിയ ശേഷം മാത്രമേ പ്രവേശിക്കാൻ പാടൊള്ളു, സിനിയർ വിദ്യാർത്ഥിയും ജൂനിയർ വിദ്യാർത്ഥിയും ഒന്നിച്ചു ഭക്ഷണം കഴിച്ചാൽ ബിൽ സി‌നിയർ വിദ്യാർത്ഥി അടയ്ക്കണം, വിദ്യാർത്ഥികൾ പരസ്പരം ഭായ്, പാർട്ട്ണർ തുടങ്ങിയ അഭിസംബോധനകൾ ഒഴിവാക്കണം, വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മറ്റുള്ളവരുമായി പങ്കുവെക്കണം, എന്നിങ്ങനെ നീളുന്ന നിർദ്ദേശങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകിയിട്ടുള്ളത്. 

അലിഗഡ് മുസ്ലീം സർവകലാശാലയിലെ ഏറ്റവും പഴക്കം ചെന്ന ഹോസ്റ്റലിലാണ് വിദ്യാർത്ഥികൾക്കുമുന്നിൽ ഇത്തരം നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുള്ളത്. ബിരുദ വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുമടക്കം 650ഓളം ആൺകുട്ടികളാണ് ഇവിടെയുള്ളത്. ഇവർക്കുപുറമേ സക്കീർ ഹുസൈൻ എൻജിനിറിങ് കോളെജിലെ ​ഗവേഷക വിദ്യാർത്ഥികളും ഇവിടെയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com