എഞ്ചിനിയറിംഗ് പഠനം തുടരണ്ട; ഐഐടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു 

എഞ്ചിനിയറിംഗ് പഠനം തുടരാന്‍ താത്പര്യമില്ലെന്ന കാരണത്താല്‍ ഐഐടി ഗുവാഹത്തിയിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
എഞ്ചിനിയറിംഗ് പഠനം തുടരണ്ട; ഐഐടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു 

ഗുവാഹത്തി: എഞ്ചിനിയറിംഗ് പഠനം തുടരാന്‍ താത്പര്യമില്ലെന്ന കാരണത്താല്‍ ഐഐടി ഗുവാഹത്തിയിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. 18വയസ്സുകാരി നാദശ്രീയാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു. എഞ്ചിനിയറിംഗ് നിരശപ്പെടുത്തുന്നു എന്നെഴുതിയ ഒരു കുറിപ്പും മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

മുറിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ക്ലാസ്സില്‍ പോയ സമയമായിരുന്നു ആത്മഹത്യ നടന്നതെന്നും സുഹൃത്ത് തിരിച്ചെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങികിടക്കുന്ന നാഗശ്രീയെ കാണുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി സെക്യൂരിറ്റിയെ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവസ്ഥലത്തേക്ക് എല്ലാവരും ഓടിയെത്തിയത്. വാതില്‍ പൊളിച്ച് മൃതദേഹം താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. 

മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയരാന്‍ തനിക്ക് കഴിയില്ലെന്നും എഞ്ചിനിയറിംഗ് പഠനം തുടരണമെന്നത് വളരെ നിരാശയുണ്ടാക്കുന്നതാണെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് എഎസ്‌ഐ സന്‍ജീഭ് സായ്കയ് പറഞ്ഞു. ക്ലാസുകള്‍ തുടങ്ങി ഒന്നരമാസം മാത്രം പിന്നിട്ടിരിക്കെയാണ് കുട്ടിയുടെ ആത്മഹത്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com