ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഒക്ടോബർ മൂന്നിന് ചുമതലയേൽക്കും

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി
ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഒക്ടോബർ മൂന്നിന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. രാജ്യത്തിന്റെ 46 മത്തെ ചീഫ് ജസ്റ്റിസായി ഒക്ടോബര്‍ മൂന്നിന് അദ്ദേഹം ഔദ്യോഗികമായി ചുതലയേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കും. നേരത്തെ ദീപക് മിശ്രയാണ് ​ഗോ​ഗോയിയുടെ പേര് ശുപാർശ ചെയ്തത്. 

ജനുവരി 12ന് ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത് വിവാദമായിരുന്നു. കേസുകള്‍ വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അവർ പരസ്യമായി മാധ്യമങ്ങളെ കണ്ടത്.

1954ൽ അസമിലാണ് ​ഗോ​ഗോയി ജനിച്ചത്. 2001ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. 2012ൽ ​ഗോ​ഗോയിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com