സഹായിക്കാന്‍ ആരും തയ്യാറായില്ല; ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ് വീടിനുള്ളില്‍ സംസ്‌കരിച്ചു 

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് അന്തസ്സായി ജീവിക്കാനാവില്ലെന്നും അന്തസ്സോടെയുള്ള സംസ്‌കാരം പോലും അവര്‍ക്ക് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
സഹായിക്കാന്‍ ആരും തയ്യാറായില്ല; ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ് വീടിനുള്ളില്‍ സംസ്‌കരിച്ചു 

മധേപ്പൂര്‍: ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അയല്‍വാസികള്‍ സഹായിക്കാഞ്ഞതിനെത്തുടര്‍ന്ന് ഭര്‍ത്താവ് മൃതദേഹം വീടിനുള്ളില്‍ സംസ്‌കരിച്ചു. ബീഹാറിലെ മധേപ്പൂര്‍ ജില്ലയിലാണ് സംഭവം. ഹരിനാരായണ്‍ റിഷിദേവ് എന്നയാളാണ് ഭാര്യ സഹോഗ്യാ ദേവിയുടെ മൃതദേഹം താമസിക്കുന്ന വീടിനുള്ളില്‍ തന്നെ സംസ്‌കരിച്ചത്. 

ജില്ലയില്‍ പൊതു ശ്മശാന സൗകര്യം ഇല്ലാത്തതുകൊണ്ടാണ് അയല്‍ക്കാരുടെ സഹായം തേടിയതെന്നും ആരും സഹായിക്കാന്‍ തയ്യാറാകാഞ്ഞതിനാല്‍ വീടിനുള്ളില്‍ സംസ്‌കാരം നടത്തുകയായിരുന്നെന്നും ഹരിനാരായണ്‍ പറഞ്ഞു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാലാണ് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിച്ചതെന്നും അയാള്‍ പറഞ്ഞു. 

ദളിത് വിഭാഗത്തില്‍ തന്നെ ഏറ്റവും പിന്നോക്കര്‍ ഉള്‍പ്പെടുന്ന മഹാദളിത് വിഭാഗത്തിലെ അംഗമാണ് ഹരിനാരായണ്‍. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് അന്തസ്സായി ജീവിക്കാനാവില്ലെന്നും അന്തസ്സോടെയുള്ള സംസ്‌കാരം പോലും അവര്‍ക്ക് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്ലാത്തതിന്റെ പേരില്‍ തന്റെ സഹോദരങ്ങള്‍ക്ക് ഈ ഗതി ഉണ്ടാവരുതെന്നും അതിനാല്‍ പൊതുശ്മശാനത്തിന് അനുമതി നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com