ഭാര്യയ്ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷം മകളെ ആറ് മാസത്തോളം ബലാത്സംഗം ചെയ്തു; ഒടുവില്‍ ഭാര്യ കയ്യോടെ പിടികൂടി

ഭാര്യയ്ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷം മകളെ ആറ് മാസത്തോളം ബലാത്സംഗം ചെയ്തു -ഒടുവില്‍ ഭാര്യ കയ്യോടെ പിടികൂടി
ഭാര്യയ്ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷം മകളെ ആറ് മാസത്തോളം ബലാത്സംഗം ചെയ്തു; ഒടുവില്‍ ഭാര്യ കയ്യോടെ പിടികൂടി

മുസാഫര്‍നഗര്‍:  ഭാര്യയ്ക്ക് ഉറക്ക് ഗുളിക നല്‍കിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ ഭാര്യ കയ്യോടെ പിടികൂടി. ആറ് മാസം തുടര്‍ച്ചായായി മകളെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായും യുവതി പറയുന്നു. ഉത്തര്‍പ്രദേശിലെ ബുധാനയിലാണ് സംഭവം.

വ്യാഴാഴ്ച രാവിലെ ഉണര്‍ന്ന് ലൈറ്റ് ഇട്ട് നോക്കിയപ്പോഴാണ് ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്യുന്നത് അമ്മ കാണുന്നത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ 375, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നുവെന്ന് സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസര്‍ പ്രഭാകര്‍ കെന്തുര പറഞ്ഞു. പിതാവ് നിരന്തരമായി തന്നെ ഇത്തരത്തില്‍ ഉപദ്രവിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. മെഡിക്കല്‍ പരിശോധയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും തെളിഞ്ഞിട്ടണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com