ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരുവര്‍ഷത്തിലേറെയായി തുടരുന്ന അശ്ലീല സന്ദേശങ്ങള്‍; 21കാരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ബന്ധുവില്‍ 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ പരിചയമില്ലാത്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് തനിക്ക് മോശം സന്ദേശങ്ങള്‍ അയക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ പരാതി
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരുവര്‍ഷത്തിലേറെയായി തുടരുന്ന അശ്ലീല സന്ദേശങ്ങള്‍; 21കാരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ബന്ധുവില്‍ 

മുംബൈ: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന 19കാരനെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 21കാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരിയുടെ ബന്ധുവാണ് അറസ്റ്റിലായ കോളെജ് വിദ്യാര്‍ത്ഥി. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ പരിചയമില്ലാത്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് തനിക്ക് മോശം സന്ദേശങ്ങള്‍ അയക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ പരാതി.  പ്രതി 20തോളം വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരുന്നെന്നും പരാതിക്കാരി ഓരോ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുമ്പോള്‍ പുതിയത് തുടങ്ങുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

പ്രതിയെ നിര്‍മല്‍ നഗല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെന്നും ഐപിസി 354(d), 506,509 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com