ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതി സൈനികന്‍

മുഖ്യപ്രതിയായ സൈനികന്‍ രാജസ്ഥാനില്‍ ജോലി ചെയ്യുകയാണെന്നും ഡിജിപി - അന്വേഷണസംഘം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു 
ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതി സൈനികന്‍


ചണ്ഡിഗഡ്: ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതി സൈനികനെന്ന് അന്വേഷണസംഘം. മുഖ്യപ്രതിക്കായി അന്വേഷണസംഘം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മുഖ്യപ്രതിയായ സൈനികന്‍ രാജസ്ഥാനില്‍ ജോലി ചെയ്യുകയാണെന്നും ഡിജിപി പറഞ്ഞു. മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ സൈനികനെ കൂടാതെ മറ്റ് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായും  അന്വേഷണത്തിനായി എസ്പി നസ്‌നീന്‍ ഭാസിമിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപികരിച്ചതായും ഡിജിപി പറഞ്ഞു. മാനസികാഘാതത്തില്‍ നിന്നും പെണ്‍കുട്ടി ഇതുവരെ മോചിതയായിട്ടില്ലെന്നും ആരോഗ്യനില തൃപ്്തികരമല്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. 

ഹരിയാനയിലെ രെവാരി ഗ്രാമവാസിയായ 19 കാരിയെ ആണ് ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഹരിയാനയിലെ മഹേന്ദ്രഹര്‍ ജില്ലയില്‍വ്യാഴാഴ്ചയായിരുന്നു സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കോച്ചിംഗ് സെന്ററിലേക്ക് പോകുന്നതിനിടെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അടുത്തുള്ള ഒരു പാടത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അവിടെ വെച്ച് വേറെ കുറെ പേര്‍ കൂടി അക്രമിസംഘത്തിനൊപ്പം ചേര്‍ന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ അടുത്തുള്ള ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com