ഡ്യൂട്ടിക്കിടെ ട്രയിനി നഴ്‌സിന് ലൈംഗികാതിക്രമം; ഡോക്ടറെ ചെരുപ്പൂരി പൊതിരെ തല്ലി നഴ്‌സുമാര്‍ (വീഡിയോ)

ട്രയിനിയായ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടരെ ചെരുപ്പൂരി തല്ലി നഴ്‌സുമാര്‍ 
ഡ്യൂട്ടിക്കിടെ ട്രയിനി നഴ്‌സിന് ലൈംഗികാതിക്രമം; ഡോക്ടറെ ചെരുപ്പൂരി പൊതിരെ തല്ലി നഴ്‌സുമാര്‍ (വീഡിയോ)

പറ്റ്‌ന: ട്രയിനിയായ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ കൂട്ടത്തല്ല്. ബീഹാറിനെ പറ്റ്‌നയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. 

ഡോക്ടര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് നഴ്‌സുമാര്‍ ഹോസ്പിറ്റല്‍ സിവില്‍ സര്‍ജനെ ഹോസ്പിറ്റല്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി നിഷേധിച്ചതോടെ നഴ്‌സുമാര്‍ ചേര്‍ന്ന് പീഡിപ്പിച്ച ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നഴ്‌സുമാര്‍ ചേര്‍ന്ന് ചെരുപ്പ് ഊരി തല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ പ്രചരിക്കുന്നത്. അവനെ കൊല്ല് കൊല്ല് എന്നര്‍ത്ഥമുള്ള മുദ്രാവാക്യം മുഴക്കികൊണ്ടാണ് നഴ്‌സുമാരുടെ പ്രതികരണം. കൂടാതെ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com