ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ വള; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിച്ച് തമിഴ്‌നാട് ബിജെപി

ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് നരേന്ദ്ര മോദി പിറന്നാള്‍ ആഘോഷിക്കുന്നത്
ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ വള; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിച്ച് തമിഴ്‌നാട് ബിജെപി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68ാം ജന്മദിനം ആഘോഷമാക്കുകയാണ് ബിജെപി നേതൃത്വം. തമിഴ്‌നാട് ബിജെപി പിറന്നാള്‍ ആഘോഷത്തില്‍ ഒരുപിടി മുന്നിലാണ്. ഇന്ന് ജനിച്ച കുട്ടികള്‍ക്ക് സ്വര്‍ണ വള സമ്മാനമായി നല്‍കിയാണ് തമിഴ്‌നാട്ടില്‍ മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. ഗവണ്‍മെന്റ് ആശുപത്രിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് തമിഴ്‌നാട് ബിജെപി നേതാവ് തമിളിസൈ സൗന്ദരരാജന്‍ സ്വര്‍ണ വളകള്‍ സമ്മാനിച്ചു. 

പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനും തമിഴ്‌നാട് പാര്‍ട്ടി മറന്നില്ല. ലോകത്തിലെ ഏറ്റവും ശക്തനും പ്രശസ്തനുമായ നേതാവിന് പിറന്നാള്‍ ആശംസകള്‍ എന്ന് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയെ ശക്തവും വികസിതവും പുരോഗമനപരവുമായ രാജ്യമാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ നല്ല ആരോഗ്യം അദ്ദേഹത്തിന് നല്‍കട്ടെയെന്നും ആശംസ സന്ദേശത്തില്‍ പറയുന്നു. 

തമിഴ്‌നാട്ടില് തങ്ങളുടെ നേതാക്കളുടെ പിറന്നാള്‍ സ്വര്‍ണം കൊടുത്ത് ആഘോഷിക്കുന്നത് പതിവ് കാഴ്ചയാണ്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാളിനും കുട്ടികള്‍ക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു. തന്റെ നിയോജകമണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് നരേന്ദ്ര മോദി പിറന്നാള്‍ ആഘോഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com