പെട്രോള്‍ വില ഉയരുകയാണല്ലോ, ബിജെപി അധ്യക്ഷയോട് ഓട്ടോ ഡ്രൈവര്‍; പിന്നാലെ ക്രൂരമര്‍ദ്ദനം

പെട്രോള്‍ വിലവര്‍ധനവിനെ കുറിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷയോട് ചോദിച്ചതിന് ഓട്ടോ  ഡ്രൈവര്‍ക്ക് മര്‍ദ്ദനം
പെട്രോള്‍ വില ഉയരുകയാണല്ലോ, ബിജെപി അധ്യക്ഷയോട് ഓട്ടോ ഡ്രൈവര്‍; പിന്നാലെ ക്രൂരമര്‍ദ്ദനം

ചെന്നൈ: പെട്രോള്‍ വിലവര്‍ധനവിനെ കുറിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷയോട് ചോദിച്ചതിന് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ചെന്നൈ സ്വദേശി കതിര്‍ ആണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിള്‍ഇസൈ സൗന്ദരരാജന്റെ അനുയായികളാല്‍ അക്രമിക്കപ്പെട്ടത്. അനുയായികള്‍ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും ബിജെപി അധ്യക്ഷ ഒരക്ഷരം ഉരിയാടാന്‍ തയ്യാറായില്ല.

മാധ്യമപ്രവര്‍ത്തകരുമായുള്ള ബിജെപി അധ്യക്ഷ തമിള്‍ ഇസൈയുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തമിള്‍ ഇസൈ മറുപടി പറയുന്നതിനിടെ തൊട്ടുപിന്നില്‍ നിന്നിരുന്ന കതിര്‍ ഉയരുന്ന പെട്രോള്‍ വിലയെക്കുറിച്ച് ചോദിക്കുകയായിരുന്നു. അമ്മാ ഒരു നിമിഷം, കേന്ദ്രം ഇന്ധനവില ഉയര്‍ത്തുകയാണല്ലോ എന്നായിരുന്നു കതിറിന്റെ ചോദ്യം. ചോദ്യം കേട്ടയുടന്‍ തമിള്‍ ഇസൈയുടെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ കതിറിനെ പിടിച്ചുവിലിച്ച് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റുന്നതും മറ്റ് അനുയായികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഉയരുന്ന ഇന്ധനവിലയോട് ഒരു ഓട്ടോ െ്രെഡവര്‍ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും എന്നാല്‍ ചിലര്‍ അത് തെറ്റായി എടുക്കകയായിരുന്നെന്നും കതിര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുമായി ദിവസേന വേണ്ടത് 500 രൂപയോളമാണ്. പക്ഷേ ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഓട്ടോ വാടകയും കഴിച്ച് 350 രൂപയേ മിച്ചംപിടിക്കാന്‍ ആവുന്നുള്ളൂ', മുതിര്‍ന്ന ഓട്ടോെ്രെഡവറായ കതിര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com