'നാളെ അവരുടെ അവസാനദിനം' ; കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെതിരെ വധഭീഷണി, രണ്ടുപേര്‍ പിടിയില്‍ 

'നാളെ അവരുടെ അവസാനദിനം' ; കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെതിരെ വധഭീഷണി, രണ്ടുപേര്‍ പിടിയില്‍ 

'സീതാരാമനെ വെടിവെച്ച് കൊല്ലും. നാളെ അവരുടെ അവസാന ദിനമാണ്'.

ന്യൂഡല്‍ഹി : കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെ വധിക്കുമെന്ന് വാട്‌സ് ആപ്പിലൂടെ ഭീഷണി മുഴക്കിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ധാര്‍ച്ചുലയില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ കൊല്ലുമെന്നായിരുന്നു സന്ദേശം. 

'സീതാരാമനെ വെടിവെച്ച് കൊല്ലും. നാളെ അവരുടെ അവസാന ദിനമാണ്'. എന്നായിരുന്നു വാട്‌സ് ആപ്പിലൂടെ സന്ദേശം കൈമാറിയത്. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്യപ്പെടുന്നത്. ഉടന്‍ തന്നെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശത്തിന് പിന്നിലുള്ളവരെ പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച കേന്ദ്രമന്ത്രി എത്തുന്നതിന് മുമ്പ് തന്നെ ഇവരെ പൊലീസ് പിടികൂടി. കുറ്റകരമായ ഇടപെടല്‍, ഐടി ആക്ട് എന്നിവ പ്രകാരമാണ് ഇരുവര്‍ക്കും എതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്ന് പിത്തോര്‍ഗഡ് എസ്പി രാമചന്ദ്ര രാജ്ഗുരു പറഞ്ഞു. 

സംഭവത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് ഇവര്‍ സന്ദേശം കൈമാറിയതെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലാവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍  പശ്ചാത്തലം ഉണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി എസ്പി രാജ്ഗുരു അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com