ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ കൃത്യനിഷ്ഠയില്‍ ഒന്നാം സ്ഥാനം ഡല്‍ഹി എയര്‍പോര്‍ട്ടിന് 

ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ 20-ാം സ്ഥാനത്തുള്ള ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ കൃത്യനിഷ്ഠയില്‍ ഒന്നാം സ്ഥാനം ഡല്‍ഹി എയര്‍പോര്‍ട്ടിന് 

ന്യൂഡല്‍ഹി: ഏറ്റവുമധികം യാത്രക്കാരെത്തുന്ന എയര്‍പോര്‍ട്ടുകളുടെ ഗണത്തില്‍ സമയനിഷ്ഠയില്‍ ഏറ്റവും കൃത്യത പാലിക്കുന്ന എയര്‍പോര്‍ട്ട് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ 20-ാം സ്ഥാനത്തുള്ള ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്.

2018-19സാമ്പത്തികവര്‍ഷം ഫ്‌ളൈറ്റുകള്‍ കൂടുതല്‍ കൃത്യത പാലിച്ചത് ഡല്‍ഹിയിലാണ്. 82.9ശതമാനം കൃത്യതയില്‍ വിമാനങ്ങള്‍ എത്തുകയും യാത്രതിരിക്കുകയും ചെയ്‌തെന്നാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ട്രാവല്‍ കണ്‍സള്‍ട്ടിങ് കമ്പനി ഒഎജി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. 

2017ല്‍ 65.5 ദശലക്ഷം യാത്രക്കാരാണ് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ യാത്രചെയ്തത്. ഈ വര്‍ഷം 70 ദശലക്ഷം യാത്രക്കാര്‍ ഇവിടെ യാത്രചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചെറിയ വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡല്‍ഹി കൃത്യതയില്‍ പിന്നിലാണെന്നതും വസ്തുതയാണ്. ചെറുതും വലുതുമായ വിമാനത്താവളങ്ങള്‍ അടങ്ങുന്ന പട്ടികയില്‍ 348-ാം സ്ഥാനമാണ് ഡല്‍ഹിക്കുള്ളത്. 

എന്നാല്‍ 630ഓളം ഡിപ്പാര്‍ച്ചറുകള്‍ കൈകാര്യം ചെയ്യുന്ന എയര്‍പോര്‍ട്ട് എന്ന നിലയില്‍ ഡല്‍ഹിയുടേത് മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. ദിവസവും 1200ഓളം ഡിപ്പാര്‍ച്ചറുകള്‍ കൈകാര്യം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായ ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളം 71.6ശതമാനം കൃത്യതയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡാറ്റാ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com