ചുമയ്ക്കുള്ള മരുന്നിന് അടിമപ്പെട്ടു; വാര്‍ഡനേയും 17 കാരനേയും വെടിവെച്ച് കൊന്ന് അഞ്ച് കൗമാരക്കാര്‍ ജുവനൈല്‍ ഹോമില്‍ നിന്ന് കടന്നു

രക്ഷപ്പെട്ട അഞ്ചുപേരില്‍ ഒരാള്‍ ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ മകനാണെന്ന് പൊലീസ് വ്യക്തമാക്കി
ചുമയ്ക്കുള്ള മരുന്നിന് അടിമപ്പെട്ടു; വാര്‍ഡനേയും 17 കാരനേയും വെടിവെച്ച് കൊന്ന് അഞ്ച് കൗമാരക്കാര്‍ ജുവനൈല്‍ ഹോമില്‍ നിന്ന് കടന്നു

പാട്‌ന: വാര്‍ഡനെയും പതിനേഴുകാരനായ അന്തേവാസിയെയും വെടിവച്ചു കൊന്നശേഷം അഞ്ച് കൗമാരക്കാര്‍ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടു. ബിഹാറിലെ പൂര്‍ണിയ ടൗണിലാണ് സംഭവമുണ്ടായത്. രക്ഷപ്പെട്ട അഞ്ചുപേരില്‍ ഒരാള്‍ ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ മകനാണെന്ന് പൊലീസ് വ്യക്തമാക്കി. മറ്റൊരാള്‍ നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്. 

ലഹരിയായി ചുമയ്ക്കുള്ള മരുന്നു ഉപയോഗിക്കുന്നതായി വാര്‍ഡന്‍ കണ്ടെത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. തടവില്‍ കഴിയുന്ന കുട്ടികള്‍ക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചത് എന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. 

വാര്‍ഡന്‍ ബിജേന്ദ്ര കുമാറാണ് കുട്ടികളുടെ വെടിയേറ്റ് മരിച്ചത്. ചുമയ്ക്കുള്ള സിറപ്പ് ലഹരിയായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതോടെ അഞ്ചുപേരെയും മറ്റ് ഷെല്‍ട്ടറുകളിലേക്ക് മാറ്റാന്‍ ജുവനൈല്‍ ജസ്റ്റ്‌സ് ബോര്‍ഡിനോട് ബിജേന്ദ്ര പറഞ്ഞിരുന്നു. ഇതിന് ബുധനാഴ്ച അംഗീകാരം ലഭിച്ചിരുന്നു.

ഇവരുടെ കഫ് സിറപ്പ് ഇവര്‍ എവിടെയാണ് ഒളിപ്പിച്ചു വെക്കുന്നത് എന്ന വിവരം വാര്‍ഡനോട് പറഞ്ഞു കൊടുത്തത് 17 കാരനാണ് എന്ന സംശയത്തിലാണ് ആ കുട്ടിയേയും കൊലപ്പെടുത്തിയത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഗേറ്റ് തുറപ്പിച്ചശേഷമാണ് അഞ്ചുപേരും രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com