തീവ്രവാദവും സമാധാന ചര്‍ച്ചയും ഒന്നിച്ച് പോകില്ല, പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണമെന്നമെന്ന് കരസേനാ മേധാവി  

ഭീകരവാദവും ചര്‍ച്ചകളും ഒന്നിച്ച് നടക്കില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും
തീവ്രവാദവും സമാധാന ചര്‍ച്ചയും ഒന്നിച്ച് പോകില്ല, പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണമെന്നമെന്ന് കരസേനാ മേധാവി  

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചിട്ട് സമാധാന ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ ക്ഷണിക്കുന്നതില്‍ കാര്യമില്ലെന്ന് കരസേനാ മേധാവി  ബിപിന്‍ റാവത്ത്. ഭീകരവാദവും ചര്‍ച്ചകളും ഒന്നിച്ച് നടക്കില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനെതിരെ രൂക്ഷമായ ഭാഷയില്‍ കഴിഞ്ഞ ദിവസം സൈനിക മേധാവി പ്രതികരിച്ചിരുന്നു. സൈന്യവും തീവ്രവാദികളും ചേര്‍ന്ന് ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരെ അതേ നാണയത്തില്‍ മറുപടി നല്‍കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നമ്മള്‍ അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവിക്കുമ്പോഴേ അവര്‍ക്ക് മനസിലാകൂവെന്നും അങ്ങേയറ്റം ജനറല്‍ ബിപിന്‍ റാവത്ത് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. സൈനിക മേധാവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്ന വാദവുമായി പാക് സൈനിക മേധവിയും രംഗത്തെത്തിയിരുന്നു. 

 സമാധാന ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതിനായി കൂടിക്കാഴ്ചയ്ക്ക് ഇന്ത്യയെ നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ക്ഷണിച്ചിരുന്നു. ആദ്യം ക്ഷണം സ്വീകരിച്ച ഇന്ത്യ, അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളായതോടെ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com