പകരക്കാരനെ കണ്ടെത്താനായില്ല,ഗോവയില്‍ പരീക്കര്‍ തുടരും; മന്ത്രിസഭ അഴിച്ചു പണിയുമെന്ന് അമിത് ഷാ

നിലവിലെ സാഹചര്യത്തില്‍ നേതൃമാറ്റം ഗുണം ചെയ്യില്ലെന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നില്‍.
പകരക്കാരനെ കണ്ടെത്താനായില്ല,ഗോവയില്‍ പരീക്കര്‍ തുടരും; മന്ത്രിസഭ അഴിച്ചു പണിയുമെന്ന് അമിത് ഷാ

പനാജി: ഗോവയില്‍ നേതൃമാറ്റമില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍
തുടരാനാണ് അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം. യുവാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചനകളുമുണ്ട്.

അര്‍ബുദ രോഗത്തിനുള്ള ചികിത്സകള്‍ക്കായി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എയിംസിലേക്ക് പോയതിന് പിന്നാലെയാണ് ഗോവയില്‍ നേതൃമാറ്റമുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. അനാരോഗ്യം കാരണം സ്ഥാനമൊഴിയാനുള്ള സന്നദ്ധത പരീക്കറും പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്കറിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സജീവമായത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നേതൃമാറ്റം ഗുണം ചെയ്യില്ലെന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നില്‍.

 കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജി വച്ചാണ് ഗോവയിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com