പുതിയ വീട്ടിലേക്ക് താമസം മാറുന്ന ദിവസത്തെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവിനെ ബിരിയാണി വാങ്ങാന്‍ പറഞ്ഞയച്ച് യുവതി ജീവനൊടുക്കി

നിസാംപേട്ടില്‍ പുതിയതായി നിര്‍മ്മിച്ച വീട്ടിലേക്ക് വെള്ളിയാഴ്ച താമസം മാറണമെന്നായിരുന്നു ഹേമ ലക്ഷ്മണിനോട് ആവശ്യപ്പെട്ടത്. സാധ്യമല്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നു.
പുതിയ വീട്ടിലേക്ക് താമസം മാറുന്ന ദിവസത്തെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവിനെ ബിരിയാണി വാങ്ങാന്‍ പറഞ്ഞയച്ച് യുവതി ജീവനൊടുക്കി

 ഹൈദരാബാദ്: പുതിയ വീട്ടിലേക്ക് താമസം മാറുന്ന ദിവസത്തെ ചൊല്ലി ഭര്‍ത്താവുമായി തെറ്റിയതിനെ തുടര്‍ന്ന് യുവതി കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഹൈദരാബാദ് ബാലനഗറില്‍ ലക്ഷ്മണ്‍ റാവുവിന്റെ ഭാര്യ ഹേമ(26) ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

വ്യോമസേനാ ഉദ്യോഗസ്ഥനാണ് ലക്ഷ്മണ്‍ റാവു. നിസാംപേട്ടില്‍ പുതിയതായി നിര്‍മ്മിച്ച വീട്ടിലേക്ക് വെള്ളിയാഴ്ച താമസം മാറണമെന്നായിരുന്നു ഹേമ ലക്ഷ്മണിനോട് ആവശ്യപ്പെട്ടത്. സാധ്യമല്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നു.

ബിരിയാണി പുറത്ത് നിന്ന് വാങ്ങിവരാന്‍ പറഞ്ഞ് ഭര്‍ത്താവിനെയും മക്കളെയും പറഞ്ഞയച്ച ശേഷം ഹേമ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. തിരികെയെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.  ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

യുവതിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com