അഖ്‌ലഖിനെ തല്ലിക്കൊന്ന കേസിലെ പ്രതിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; കൊന്നിടത്തുവച്ചു തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

അഖ്‌ലഖിനെ തല്ലിക്കൊന്ന കേസിലെ പ്രതിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; കൊന്നിടത്തുവച്ചു തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

പശുമാംസം കൈവശംവച്ചു എന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലഖിനെ തല്ലിക്കൊന്ന പ്രതികളിലൊരാള്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.

ആഗ്ര: പശുമാംസം കൈവശംവച്ചു എന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലഖിനെ തല്ലിക്കൊന്ന പ്രതികളിലൊരാള്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പ്രതികളിലൊരാളായ രൂപേന്ദ്ര റാണയാണ് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ നിന്ന് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയാണ് ഇയ്യാളെ മത്സരിപ്പിക്കുന്നത്. 

രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ കത്തിച്ചുകൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശംഭുലാലിലെ ആഗ്രയില്‍ നിന്ന് മത്സരിപ്പിക്കാനും പാര്‍ട്ടി പദ്ധതിയിട്ടുണ്ട്. റാണയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന വിവരം നവനിര്‍മ്മാണ്‍ സേന തലവന്‍ അമിത് ജാനി സ്ഥിരീകരിച്ചു. പശുക്കളെ സംരക്ഷിക്കാന്‍ റാണ മികച്ച വ്യക്തിയാണെന്നും ഗോമാതാവിനോടുള്ള സ്‌നഹത്താല്‍ രണ്ടരവര്‍ഷം ജയില്‍വാസം അനുഭവിച്ചയാളാണ് എന്നും അമിത് പറഞ്ഞു. 

പശുക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പൊള്ളവാഗ്ദാനങ്ങള്‍ നല്‍കുന്നവരില്‍ നിന്നും വ്യത്യസ്തമായി റാണ തന്റെ പ്രതിബദ്ധത ചെയ്തു കാണിച്ചുവെന്നും അമിത് പറഞ്ഞു. അഖ്‌ലാഖിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ഗ്രാമമായ ബിസാദയില്‍വച്ച് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും അമിത് പറഞ്ഞു. 

2015 സെപ്റ്റംബര്‍ 28ന് രാത്രിയായിരുന്നു പശുമാംസം കൈവശംവച്ചുവെന്നാരോപിച്ച് അഖ്‌ലഖിനെയും മകനെയും ഗോസംരക്ഷകര്‍ മര്‍ദിച്ചത്. മാരകമായി പരിക്കേറ്റ അഖ്‌ലഖ് സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ഉള്‍പ്പെടെ 18പേര്‍ക്കെതിരെയാണ് കേസെടുത്തത്. 

അലിഗഡും ഫിറോസാബാദും ഉള്‍പ്പെടെ അഞ്ച് മണ്ഡസങ്ങളില്‍ മത്സരിക്കാനാണ് നവനിര്‍മ്മാണ്‍ സേന ഉദ്ദേശിക്കുന്നത്. തന്റെ പാര്‍ട്ടിയുടെ അഞ്ച് 'പാണ്ഡവന്‍മാര്‍' ബിജെപിക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അമിത്‌ അവകാശപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com