ഗോസംരക്ഷകരെ തടയാന്‍ ബോധവത്കരണം നടത്താത്തതെന്ത്?: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; നിയമം തെറ്റിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകണം

രാജ്യത്ത് ഉയര്‍ന്നുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെയും കൊലപാതകങ്ങളെയും നിയന്ത്രിക്കാന്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിക്കാത്തതിന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.
ഗോസംരക്ഷകരെ തടയാന്‍ ബോധവത്കരണം നടത്താത്തതെന്ത്?: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; നിയമം തെറ്റിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകണം

ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെയും കൊലപാതകങ്ങളെയും നിയന്ത്രിക്കാന്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിക്കാത്തതിന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ആള്‍ക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നുള്ള ഉത്തരവ് കേന്ദ്രം പാലിക്കുന്നില്ലെന്നും സുപ്രീംകോടതി വിലയിരുത്തി. ഗോസംരക്ഷകരുടെ അക്രണങ്ങള്‍ക്കെതിരെയുള്ള കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. 

ഗോസംരക്ഷകരുടെ ആക്രണങ്ങളെ നിയന്ത്രിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് എട്ടു സംസ്ഥാനങ്ങള്‍ ഇനിയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിമാചല്‍പ്രദേശ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍,തെലങ്കാന, മിസോറാം, നാഗാലാന്റ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളും ഡമാന്‍ ആന്റ് ഡ്യു, ദാദര്‍ ആന്റ് നഗര്‍ ഹലേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 

ഗോസംരക്ഷകര്‍ക്കെതിരെയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് എതിരെയും ആഴ്ചകള്‍ക്കുള്ളില്‍ മാധ്യമങ്ങളിലൂടെ ബോധവത്കരണ പരിപാടികള്‍ പ്രചരിപ്പിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചു. 

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആള്‍ക്കൂട്ട ആക്രണങ്ങളിലൂടെ തങ്ങള്‍ ചെയ്യുന്നതിന്റെ ഗൗരവം എത്രമാത്രം വലുതാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഉറപ്പായും ബോധവത്കരണ പരിപാടികള്‍ നടത്തണമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. നിയമത്തിന് അതീതമായി എന്തെങ്കിലും ചെയ്താല്‍ ഭരണകൂട നടപടി നേരിടേണ്ടിവരുമെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com