തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ മന്ത്രി രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധ്യപ്രദേശില്‍ ബിജെപിക്ക് അപ്രതീക്ഷിത പ്രതിസന്ധി

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മധ്യപ്രദേശില്‍ ബിജെപിക്ക് അപ്രതീക്ഷിത പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിയുടെ രാജി
തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ മന്ത്രി രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധ്യപ്രദേശില്‍ ബിജെപിക്ക് അപ്രതീക്ഷിത പ്രതിസന്ധി

ഭോപ്പാല്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മധ്യപ്രദേശില്‍ ബിജെപിക്ക് അപ്രതീക്ഷിത പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിയുടെ രാജി. ക്യാബിനറ്റ് മന്ത്രി പദ്മ ശുക്ലയാണ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

പദ്മ ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തും. ശേഷം കോണ്‍ഗ്രസ് മെമ്പര്‍ഷിപ് സ്വീകരിക്കും. രാജിക്കിടയാക്കിയ സാഹചര്യം എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സഞ്ജയ് പതക്കിന് എതിരാളായി പദ്മ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com