മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ പീഡന പരാതിയുമായി നടി; കമ്മീഷണറടക്കമുള്ളവരോട് പരാതിപ്പെട്ടിട്ടും ഫലമില്ലാത്തതിനാല്‍ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറച്ചില്‍ 

കമ്മീഷണര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പരാതിയുമായി സമീപിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്നതുമൂലം തന്റെ അവസാന ശ്രമമെന്നോണമാണ് ഫേസ്ബുക്കിലൂടെ തുറന്നുപറയുന്നതെന്ന് നടി പറഞ്ഞു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ പീഡന പരാതിയുമായി നടി; കമ്മീഷണറടക്കമുള്ളവരോട് പരാതിപ്പെട്ടിട്ടും ഫലമില്ലാത്തതിനാല്‍ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറച്ചില്‍ 

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗീക പീഡന ആരോപണവുമായി നടി രംഗത്ത്. ചെന്നൈ സ്വദേശിയായ നടിയാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രകാശ് എം സ്വാമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. 

രണ്ട് വര്‍ഷത്തോളമായി പ്രകാശ് സ്വാമി തന്നെ ശല്യപ്പെടുത്തുകയാണെന്നും വാട്‌സാപ്പിലൂടെയും മറ്റും അശ്ലീല സന്ദേശങ്ങള്‍ തനിക്ക് അയച്ചിരുന്നെന്നും നടി ആരോപിക്കുന്നു. ഒരിക്കല്‍ തന്റെ വീട്ടില്‍ വന്നപ്പോള്‍ ശാരീരികമായി അപമാനിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നെന്ന് നടി വീഡിയോയില്‍ പറയുന്നു. കമ്മീഷണര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പരാതിയുമായി സമീപിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്നതുമൂലം തന്റെ അവസാന ശ്രമമെന്നോണമാണ് ഫേസ്ബുക്കിലൂടെ തുറന്നുപറയുന്നതെന്ന് നടി പറഞ്ഞു. 

എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സംഭവങ്ങള്‍ വിവരിക്കുന്നതിനിടയില്‍ നടി പലതവണ വികാരാധീനയാകുന്നുണ്ട്. തനിക്ക് ആരുടെ പക്കല്‍ നിന്നും നീതി ലഭിച്ചില്ലെന്നും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പറഞ്ഞുവിടുകയായിരുന്നെന്നും നടി പറയുന്നു. ഇതിനുമുന്‍പും ഇയാള്‍ക്കെതിരെ പല  സ്ത്രീകളും ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ച് ഇത്തരം ആരോപണങ്ങള്‍ ഇല്ലാതാക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. പല സ്ത്രീകളും പീഡിപ്പിക്കപ്പെട്ടെന്ന് തുറന്നുപറഞ്ഞ് തനിക്ക് ഓഡിയോ സന്ദേശമടക്കം അയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍ താന്‍ നടിയുടെ വീട്ടില്‍ പോയിട്ടില്ലെന്നും അവരെ പീഡിപ്പിച്ചിട്ടില്ലെന്നും സ്വാമി പ്രതികരിച്ചു. ഒരു ആരോപണത്തിനുവേണ്ടിയാണെങ്കില്‍ പോലും ഞാന്‍ അവരുടെ വീട്ടില്‍ പൊയി എന്നൊക്കെ പറയുമ്പോള്‍ എന്തുകൊണ്ട് അവര്‍ ഇത്ര നാള്‍ പ്രതികരിക്കാതിരുന്നെന്ന് സ്വാമി ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com