എസ്ബിഐ  ശാഖകളുടെ ഐഎഫ്എസ്‌സി കോഡില്‍ മാറ്റം; നടപടി ലയനത്തിന്റെ ചുവടുപിടിച്ച്

എസ്ബിഐ പണമിടപാട് സുഗമമാക്കാന്‍ 1300 ബാങ്ക് ശാഖകളുടെ ഐഎഫ്എസ്‌സി കോഡ് പരിഷ്‌ക്കരിച്ചു.
എസ്ബിഐ  ശാഖകളുടെ ഐഎഫ്എസ്‌സി കോഡില്‍ മാറ്റം; നടപടി ലയനത്തിന്റെ ചുവടുപിടിച്ച്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ പണമിടപാട് സുഗമമാക്കാന്‍ 1300 ബാങ്ക് ശാഖകളുടെ ഐഎഫ്എസ്‌സി കോഡ് പരിഷ്‌ക്കരിച്ചു. അഞ്ച് അനുബന്ധബാങ്കുകളെ മാതൃസ്ഥാപനമായ എസ്ബിഐയില്‍ ലയിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശാഖകളുടെ പേരുമാറ്റല്‍ നടപടിയും ഏകദേശം പൂര്‍ത്തിയായതായാണ് വിവരം.

ഏപ്രിലിലാണ് അഞ്ചുഅനുബന്ധബാങ്കുകളെ മാതൃസ്ഥാപനമായ എസ്ബിഐയില്‍ ലയിപ്പിച്ചത്. ഇതോടെ 23000 ശാഖകളായി വളര്‍ന്ന എസ്ബിഐ ലോകത്തെ വലിയ ബാങ്കുകളുടെ പട്ടികയില്‍ ആദ്യ 50 ല്‍ ഇടംപിടിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് അനുബന്ധബാങ്കുകളുടെ ശാഖകളുടെ പേരുമാറ്റുന്ന പ്രവൃത്തി ആരംഭിച്ചത്. നിലവില്‍ പേരുമാറ്റല്‍ നടപടി പൂര്‍ത്തിയായതായാണ് വിവരം. ഇതൊടൊപ്പം 1300 ശാഖകളുടെ ഐഎഫ്എസ് സി കോഡുകള്‍ മാറ്റിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗ്ലൂരു, ഹൈദരാബാദ് അടക്കമുളള പ്രമുഖ നഗരങ്ങളിലെ ശാഖകളുടെ ഐഎഫ്എസ് സി കോഡാണ് പരിഷ്‌ക്കരിച്ചത്. 

11 അക്ക ഐഎഫ്എസ് സി കോഡ് പണ കൈമാറ്റം സുഗമമാക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഐഎഫ്എസ് സി കോഡ് പരിഷ്‌ക്കരിച്ചത് അറിയാതെ പണമിടപാടുകള്‍ നടത്തുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. പഴയ ഐഎഫ്എസ്‌സി കോഡിനെ പുതിയതുമായി ഒത്തുനോക്കുന്നുണ്ട്. അതിനാല്‍ പണമിടപാടുകാര്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com