ഡിജിറ്റല്‍ പെയ്മന്റ് രംഗത്തേക്ക് ചുവടുവെപ്പിനൊരുങ്ങി വാട്‌സാപ്പ്; ആഗോള തലത്ത് ആദ്യം ഇന്ത്യയില്‍

ഡിജിറ്റല്‍ പെയ്മന്റ് രംഗത്തേക്ക് ചുവടുവെപ്പിനൊരുങ്ങി വാട്‌സാപ്പ്; ആഗോള തലത്ത് ആദ്യം ഇന്ത്യയില്‍

ഫെയ്‌സ്ബുക്ക് ഇന്‍കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ഡിജിറ്റല്‍ പെയ്മന്റ് രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. ആഗോള തലത്തില്‍ ആദ്യമായി ഇത്തരം സേവനത്തിനൊരുങ്ങുന്ന കമ്പനി ഇന്ത്യയിലാണ് ആദ്യം ഡിജിറ്റല്‍ പെയ്മന്റ് സംവിധാനം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പണമിടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ രാജ്യത്ത് ഈ മേഖലയില്‍ വന്‍വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള വളര്‍ച്ച മുതലെടുക്കാനാകും വാട്‌സാപ്പ് ഒരുങ്ങുന്നത്. ചൈനയിലുള്ള ഇ കൊമേഴ്‌സ് വമ്പനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള പെടിഎം ആണ് ഡിജിറ്റല്‍ പെയ്മന്റ് മേഖലയില്‍ രാജ്യത്ത് മുന്നിലുള്ളത്. 

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ലീഡ്, ഇന്ത്യ എന്ന പേരില്‍ വാട്‌സാപ്പ് വെബ്‌സൈറ്റില്‍ അപേക്ഷ ക്ഷണിച്ചിരുന്ന പോസ്റ്റ് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് പ്രതികരിച്ചിട്ടില്ലെങ്കിലും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയായിട്ട് ഇത്തരത്തിലുള്ള നീക്കം നടത്താന്‍  കമ്പനി ഗവേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ നവംബറിലുള്ള കണക്കുകള്‍ അനുസരിച്ച് 160 മില്ല്യന്‍ ഉപഭോക്താക്കളാണ് വാട്‌സാപ്പിന് ഇന്ത്യയിലുള്ളത്. അടുത്ത ആറ് മാസത്തിനുള്ളില്‍ വാട്‌സാപ്പ് പെഴ്‌സണ്‍ ടു പെഴ്‌സണ്‍ പെയ്മന്റുകള്‍ ആരംഭിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. 

സ്വീഡിഷ് കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മന്റ് സംവിധാനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വാട്‌സാപ്പും ഈ രംഗത്തേക്ക് ചുവടുവെപ്പിനൊരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com