റെയില്‍വേ മാതൃകയില്‍ ഓണ്‍ലൈന്‍ സംവിധാനവുമായി കെഎസ്ആര്‍ടിസി

റെയില്‍വേ മാതൃകയില്‍ ഓണ്‍ലൈന്‍ സംവിധാനവുമായി കെഎസ്ആര്‍ടിസി

കൊച്ചി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി സാങ്കേതിക വിദ്യയിലൂന്നിയുള്ള വികസനത്തിന് മുന്‍കയ്യെടുക്കുന്നു. ഇതിന്റെ ഭാഗമായി ബസുകളുടെ സംപൂര്‍ണ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകും. ഇന്ത്യന്‍ റെയില്‍വേ പരീക്ഷിച്ച് വിജയിച്ച രീതിയിലുള്ള മാതൃകയാണ് കെഎസ്ആര്‍ടിസിയും പയറ്റാനൊരുങ്ങുന്നത്.

ബസുകളുടെ എല്ലാവിവരവും ഉപഭോക്താവിന് അറിയാന്‍ സാധിക്കുന്ന രീതിയിലുള്ള ഇന്റലിജന്‍സ് ട്രാക്കിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്ന സംവിധാനം സംസ്ഥാനത്തെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും സ്ഥാപിക്കാന്‍ തീരുമാനമായി. 

ടിക്കറ്റ് മെഷീനുകളില്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് ബസുകളുടെ വേഗത, സ്ഥാനം എന്നിവ മനസിലാക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതനുസരിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ എത്ര സീറ്റ് റിസര്‍ല് ചെയ്യാനുണ്ടെന്നും അറിയാന്‍ സാധിക്കുമെന്നാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള  ഇഡിപിഎ (ഇലക്ട്രോണിക് ഡാറ്റാ പ്രൊസസിങ് സെന്റര്‍ ) പൂര്‍ണമായും പരിഷ്‌കരിക്കുന്നതിനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതിനായി നിലവിലുള്ള കെഎസ്ആര്‍ടിസി ജീവനക്കാരില്‍ കംപ്യൂട്ടര്‍ വിഷയത്തില്‍ ഉന്നത ഡിഗ്രികളുള്ള ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും കെഎസ്ആര്‍ടിസി തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com