രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: പലിശ രഹിത, ശരീയത്ത് അടിസ്ഥാനത്തിലുള്ള ഇസ്ലാമിക് ബാങ്കിംഗ് ആരംഭിക്കുന്നതിനുള്ള സമയപരിധി വെച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇസ്ലാം മതത്തില്‍ നിഷിദ്ധമായ പലിശ ഇല്ലാത്ത സാമ്പത്തിക വ്യവസ്ഥയാണ് ഇസ്ലാമിക് ബാങ്കിംഗ്. 2008ല്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അധ്യക്ഷനായ ഫൈനാഷ്യല്‍ സെക്ടര്‍ റിഫോംസ് കമ്മിറ്റിയാണ് രാജ്യത്ത് ഇസ്്‌ലാമിക് ബാങ്കിംഗ് എന്ന ആശയം മുന്നോട്ടുവെച്ചത്. 

ഇസ്ലാമിക് വിന്‍ഡോ എന്ന പേരില്‍ ഇത്തരം സാമ്പത്തിക ഇടപാടുകള്‍ക്കായി പുതിയ സംവിധാനം ആരംഭിക്കണമെന്നായിരുന്ന് ഇതിന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇസ്ലാമിക് ബാങ്കിംഗ് പൂര്‍ണമായും നടപ്പിലാക്കുന്നതിന് മുന്നോടിയായിട്ടാണ് ആര്‍ബിഐ ഇസ്ലാമിക് വിന്‍ഡോ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നത്.

വിവരാവകാശ നിയമപ്രകാരം ആര്‍ബിഐ വ്യക്തമാക്കിയതനുസരിച്ച് ഇസ്ലാമിക് ബാങ്കിംഗുമായി കേന്ദ്ര ബാങ്ക് ഇതുവരെ കൂടുതല്‍ മുന്നോട്ട് പോയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇസ്ലാമിക് വിന്‍ഡോയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം മാത്രമാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആലോചനയൊന്നും നടന്നിട്ടില്ലെന്നും വിവരാവകാശ നിയമത്തിലൂടെ ലഭിച്ച ചോദ്യത്തിന് ആര്‍ബിഐ മറുപടി നല്‍കി.

പലിശ രഹിത ബാങ്കിംഗ് അവതരിപ്പിക്കുന്നതിനുള്ള നിമയ സാങ്കേതിക നിര്‍വഹണത്തിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് ആര്‍ബിഐ നിയമിച്ച ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗ്രൂപ്പ് (ഐഡിജി) കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ധനകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇസ്ലാമിക് ബാങ്കിംഗില്‍ മുന്‍പരിചയമില്ലാത്തതിനാല്‍ ഇതിന്റെ മേല്‍നോട്ടത്തിനുള്ള ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളും കണക്കിലെടുത്ത് പടിപടിയായി പ്രാബല്യത്തില്‍ വരുത്താന്‍ മാത്രമാണ് സാധ്യമെന്നായിരുന്നു ഐഡിജിയുടെ റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com