ഡിസൈന്‍ ഭാഷ മാറ്റിപ്പിടിച്ച് മാരുതി; ഡിസയറിന്റെ മൂന്നാം തലമുറ എത്തുന്നത് പുത്തന്‍ തലമുറ ലുക്കില്‍

ഡിസൈന്‍ ഭാഷ മാറ്റിപ്പിടിച്ച് മാരുതി; ഡിസയറിന്റെ മൂന്നാം തലമുറ എത്തുന്നത് പുത്തന്‍ തലമുറ ലുക്കില്‍

മാരുതി സുസുക്കി തങ്ങളുടെ ഡിസൈന്‍ ഭാഷ്യം മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചെന്ന് തോന്നുന്നു. ഇപ്പോള്‍ വിപണിയിലുള്ള പുത്തന്‍ തലമുറ ഡിസൈന്‍ വാഹനങ്ങളോട് മുട്ടണമെങ്കില്‍ ന്യൂ ജനറേഷന്‍ ഡിസൈന്‍ ഇല്ലാതെ പറ്റില്ലെന്ന് കൊറിയന്‍ കമ്പനിക്ക് തോന്നിക്കാണും.

എന്തായാലും, കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ മാരുതിയുടെ ചൂടപ്പമായ സ്വിഫ്റ്റ് ഡിസയറിന്റെ മൂന്നാം തലമുറ മാരുതി സുസുക്കി ഔദ്യോഗികമായി അവതരിപ്പിച്ചു. അവതരിപ്പിച്ചുവെങ്കിലും അടുത്ത മാസം 16 മുതലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഡിസയര്‍ കമ്പനി കളത്തിലിറക്കുക.

വികസിത വാഹന വിപണികളിലുള്ള ഡിസൈനിംഗിനോട് സമം ചേര്‍ത്താണ് പുതിയ ഡിസയര്‍ മാരുതി അവതരിപ്പിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ് ഫോമിലാണ് നിര്‍മാണം. LXi/LDi, VXi/VDi, ZXi/ZDi, ZXi+,ZDi+ എന്നീ നാല് വേരിയന്റുകളിലാണ് ഡിസയര്‍ പുറത്തിറക്കുക. 10,000 രൂപ കൊടുത്ത് ബുക്കിംഗിനുള്ള സൗകര്യം കമ്പനി ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്.

ഹെക്‌സഗണ്‍ ഗ്രില്‍ ആണ് പുതിയ ഡിസയറിനെ ന്യൂജനാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നത്. ഡേ ടൈം റണ്ണിംഗ് ലൈറ്റ്, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പുതിയ അലോയ് വീല്‍, ഫോഗ് ലാംപ് എന്നിവയാണ് പഴയതില്‍ നിന്നും പുതിയതിലേക്കെത്തുമ്പോള്‍ വരുന്ന എക്‌സ്റ്റീരിയര്‍ മാറ്റങ്ങള്‍. ഏകദേശം ആറ് മുതല്‍ ഒന്‍പത് ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com