മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ഹൈപ്പര്‍ ലൂപ്; ദുബൈ-അബുദാബി യാത്ര 12 മിനിറ്റില്‍

മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ഹൈപ്പര്‍ ലൂപ്; ദുബൈ-അബുദാബി യാത്ര 12 മിനിറ്റില്‍

അതിവേഗ തീവണ്ടിയേക്കാള്‍ ഇതിനെ ചെലവ് കുറവാണ്. മാത്രമല്ല, വിമാന യാത്രയേക്കാള്‍ ഇത് സുരക്ഷിതമാണെന്നും വിദഗ്ധര്‍ പറയുന്നു

മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ വേഗതയില്‍ കുതിക്കും. 126 കിലോമീറ്റര്‍ 12 മിനിറ്റ് കൊണ്ട് പിന്നിടും. ദുബായില്‍ നിന്നും അബുദാബിയിലേക്ക് കണ്ണു ചിമ്മുന്ന വേഗത്തില്‍ എത്താന്‍ സഹായിക്കുന്ന ഹൈപ്പര്‍ ലൂപ്പിന്റേതാണ് ഈ പ്രത്യേകതകള്‍. 

അമേരിക്കയിലെ നെവാദ മരുഭൂമിയില്‍ അറബ് മേഖലയുടെ അന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ണ വിജയമായതോടെ പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ടെ നിര്‍മാണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

500 മീറ്റര്‍ നീളത്തിലുള്ള ടെസ്റ്റ് ട്യൂബിലായിരുന്നു രണ്ടാം ഘട്ട പരീക്ഷണം. 192 Mph വേഗതയിലാണ് ഹൈപ്പര്‍ ലൂപ് കുതിച്ചത്. അതിവേഗ തീവണ്ടിയേക്കാള്‍ ഇതിനെ ചെലവ് കുറവാണ്. മാത്രമല്ല, വിമാന യാത്രയേക്കാള്‍ ഇത് സുരക്ഷിതമാണെന്നും വിദഗ്ധര്‍ പറയുന്നു.  16 ചക്രങ്ങളിലായി, അലുമിനിയം കൊണ്ട് നിര്‍മിച്ച യാത്രക്കാര്‍ക്കുള്ള ക്യാബിന്റെ മോഡല്‍, വായു രഹിത കുഴലില്‍ കാന്ത ശക്തി ഉപയോഗിച്ച് അതിവേഗത്തില്‍ ചലിപ്പിച്ചായിരുന്നു പരീക്ഷണം. വെടിയുണ്ട പോലെ മുന്നോട്ട് കുതിക്കുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പര്‍ ലൂപിനായി ഉപയോഗിക്കുന്നത്. 

അമേരിക്കയിലെ ഹൈപ്പര്‍ ലൂപ് വണ്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാല് വര്‍ഷം മുന്‍പായിരുന്നു കുതിച്ച് പായുന്ന ഹൈപ്പര്‍ ലൂപ് പദ്ധതിയെന്ന ആശയം ഉയര്‍ന്നുവരുന്നത്. അന്ന പ്രാവര്‍ത്തികമാകാത്ത ആശയം എന്ന് പറഞ്ഞായിരുന്നു അധികം പേരും ഇതിനെ തള്ളിയത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കമ്പനി പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ അടുത്തെത്തിയിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com