വണ്‍ പ്ലസ് 5 ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

ബാംഗ്ലൂരിലെ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് ഷോറൂമുകളില്‍ നിന്നും നോയിഡയിലെ മാള്‍ ഓഫ് ഇന്ത്യയില്‍ നിന്നും ന്യൂഡല്‍ഹിയിലെ സിറ്റിവാക്കില്‍ നിന്നും ഓഫ്‌ലൈന്‍ ആയും ഫോണ്‍ വാങ്ങാം.
വണ്‍ പ്ലസ് 5 ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

നിലവില്‍ ലഭിക്കുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണുകളിലൊന്ന് എന്ന് വിളിക്കാവുന്ന വണ്‍ പ്ലസ് 5 ന്റെ ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി. ഇളം സ്വര്‍ണ്ണനിറത്തിലുള്ള പുറംകവറാണ് ലിമിറ്റഡ് എഡിഷന് നല്‍കിയിരിക്കുന്നത്. 6 ജിബി റാമും 64 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജുമായിരിക്കും ഫോണിനുണ്ടാവുക. ഇതിന് 32,999 രൂപയാണ് വില. 

ആഗസ്റ്റ് 9 ന് പുലര്‍ച്ചെ 12 മണി മുതല്‍ ആമസോണ്‍ ഇന്ത്യയിലും വണ്‍പ്ലസിന്റെ വെബ്‌സൈറ്റിലും ഫോണ്‍ ലഭ്യമാകും. ബാംഗ്ലൂരിലെ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് ഷോറൂമുകളില്‍ നിന്നും നോയിഡയിലെ മാള്‍ ഓഫ് ഇന്ത്യയില്‍ നിന്നും ന്യൂഡല്‍ഹിയിലെ സിറ്റിവാക്കില്‍ നിന്നും ഓഫ്‌ലൈന്‍ ആയും ഫോണ്‍ വാങ്ങാം.

വെറും 7.25 മില്ലീമീറ്റര്‍ കനവും 153 ഗ്രാം മാത്രം കനവുമുള്ള ഫോണില്‍ 2.5 ഡി 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമുണ്ട്. 20 മെഗാ പിക്‌സല്‍ ഇരട്ട ക്യാമറകളും മുന്നില്‍ 16 മെഗാ പിക്‌സല്‍ ക്യാമറയുമാണിതിനുള്ളത്. 

നോണ്‍ റിമൂവബിള്‍ 3300 മില്ലി ആമ്പിയര്‍ ബാറ്ററിയാണ് ഫോണില്‍ ഉപയോഗിക്കുന്നത്. രണ്ട് നാനോ സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാം. 3.5 എംഎം ഹെഡ്‌സെറ്റ് ജാക്ക്, 2.0 യുഎസ്ബി, എന്നിവയുണ്ടാകും. ഫിംഗര്‍പ്രിന്റ് , ഹാള്‍, അക്‌സിലെറോമീറ്റര്‍, ഗൈറോസ്‌കോപ്, പ്രോക്‌സിമിറ്റി, ആര്‍.ജി.ബി ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇലക്ട്രോണിക് കോംപസ്സ്, സെന്‍സര്‍ ഹബ് തുടങ്ങിയ സെന്‍സറുകളും ഫോണിനുണ്ടാവും. മുഴുവന്‍ സ്ലേറ്റ് ഗ്രേ നിറത്തിലും 8 ജിബി റാമിന്റെ വണ്‍ പ്ലസ് 5 പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com