ജിയോയുടെ ഫ്രീ ഫോണ്‍ പദ്ധതിക്കെതിരെ വോഡഫോണ്‍ ടെലികോം മന്ത്രാലയത്തില്‍

ജിയോയുടെ വരവോടെ ഇതിനകം തന്നെ പ്രതിസന്ധിയിലായ ടെലികോം മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്കു തള്ളിവിടുന്നതാണ് ഫ്രീ ഫോണ്‍ പദ്ധതിയെന്ന് ടെലികോം മന്ത്രാലയത്തിനു നല്‍കിയ കത്തില്‍ വോഡഫോണ്‍
ജിയോയുടെ ഫ്രീ ഫോണ്‍ പദ്ധതിക്കെതിരെ വോഡഫോണ്‍ ടെലികോം മന്ത്രാലയത്തില്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ഫ്രീ ഫോണ്‍ പദ്ധതിക്കെതിരെ ടെലികോം മന്ത്രാലയത്തിന് വോഡഫോണിന്റെ പരാതി. ജിയോയുടെ വരവോടെ ഇതിനകം തന്നെ പ്രതിസന്ധിയിലായ ടെലികോം മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്കു തള്ളിവിടുന്നതാണ് ഫ്രീ ഫോണ്‍ പദ്ധതിയെന്ന് ടെലികോം മന്ത്രാലയത്തിനു നല്‍കിയ കത്തില്‍ വോഡഫോണ്‍ ചൂണ്ടിക്കാട്ടി.

പുതിയ ഓപ്പറേറ്റര്‍ (ജിയോ) നിരന്തരമായി സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുകയാണെന്ന് വോഡഫോണ്‍ പറയുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഫ്രീ ഫോണ്‍ പദ്ധതി അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫലത്തില്‍ സൗജന്യമായി നല്‍കുന്ന ഫോണില്‍നിന്ന് പരിധിയിലാത്ത വോയിസ് കോളുകളാണ് അവര്‍ ഓഫര്‍ ചെയ്യുന്നത്. ഇതിനകം തന്നെ പ്രതിസന്ധിയായ ടെലികോം മേഖലയെ കൂടുതല്‍ പ്രശ്‌നത്തിലേക്കുള്ള തള്ളിവിടുന്നതാണ് ഇത്. 

മത്സരം കടുത്തതോടെ ജൂണില്‍ അവസാനിച്ച പാദത്തില്‍ വോഡഫോണിന് വരുമാനത്തില്‍ 3.41 ശതമാനം ഇടിവുണ്ടായെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സ്‌പെക്ട്രം നിരക്കുകളില്‍ ഉള്‍പ്പെടെ കുറവു വരുത്തി ടെലികോം മേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

റിലയന്‍സിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് സൗജന്യമായി ഫോര്‍ ജി ഫീച്ചര്‍ ഫോണ്‍ നല്‍കുന്ന പദ്ധതി ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. 1500 രൂപ ഡെപ്പോസിറ്റായി നല്‍കി ഫോണ്‍ നല്‍കാനാണ് പദ്ധതി. ഇതിനുള്ള ബുക്കിങ് സെപ്തംബറില്‍ തുടങ്ങും. തുടക്കത്തില്‍ വാങ്ങുന്ന 1500 രൂപ മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ചു നല്‍കും. പരിധിയില്ലാതെ വോയിസ് കോളുകള്‍ വിളിക്കാം എന്നാണ് പുതിയ പദ്ധതിയുടെ സവിശേഷത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com