നന്ദന്‍ നിലേകനി ഇന്‍ഫോസിസ് ചെയര്‍മാന്‍; തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍

2002 മാര്‍ച്ച് മുതല്‍ 2007 ഏപ്രില്‍ വരെ ഇന്‍ഫിയുടെ സിഇഒ പദവിയിലുണ്ടായിരുന്ന നിലേകനി പിന്നീട് വൈസ് ചെയര്‍മാനാവുകയും 2009ല്‍ കമ്പനി വിടുകയുമായിരുന്നു.
നന്ദന്‍ നിലേകനി ഇന്‍ഫോസിസ് ചെയര്‍മാന്‍; തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍

ബെംഗളൂരു: നന്ദന്‍ നിലേകനി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചെയര്‍മാനാകും. ഇതോടെ കമ്പനി സ്ഥാപകരില്‍ ഒരാള്‍തന്നെ കമ്പനി വീണ്ടും നയിക്കും. ചെയര്‍മാന്‍ സ്ഥാനത്തു നിന്നുമുള്ള വിശാല്‍ സിക്കയുടെ രാജി ഡയറക്ടര്‍ ബോര്‍ഡ് സ്വീകരിച്ചു. 

നോണ്‍ എക്‌സിക്യുട്ടീവ്, നോണ്‍ ഇന്റിപെന്റന്റ് ഡയറക്ടറും ചെയര്‍മാനുമായി നിലേകനിയെ നിയമിച്ച ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും. ചെയര്‍മാനായി നിലേകനിയെ നിയമിച്ചതോടൊപ്പം നിലവിലെ ചെയര്‍മാന്‍ ആര്‍ ശേഷയ്യയും കോ ചെയര്‍മാന്‍ രവി വെങ്കിടേശനും രണ്ടു ഡയറക്ടര്‍ബോര്‍ അംഗങ്ങളും രാജിവെച്ചു.

നിലേകനിയെ കമ്പനിയുടെ ചെര്‍മാനാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര നിക്ഷേപക സ്ഥാപന പ്രതിനിധികള്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ബോര്‍ഡിനു കത്തയച്ചിരുന്നു. തുടര്‍ന്ന് നിലേകനി ചെയര്‍മാനാകുമെന്ന സൂചനകള്‍ ശക്തമായിരുന്നു. 2002 മാര്‍ച്ച് മുതല്‍ 2007 ഏപ്രില്‍ വരെ ഇന്‍ഫിയുടെ സിഇഒ പദവിയിലുണ്ടായിരുന്ന നിലേകനി പിന്നീട് വൈസ് ചെയര്‍മാനാവുകയും 2009ല്‍ കമ്പനി വിടുകയുമായിരുന്നു.

ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ നാരാണയ മൂര്‍ത്തിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിശാല്‍ സിഖ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com