ആഡംബര കാറുകള്‍ക്കും എസ്‌യുവികള്‍ക്കും വില കൂടും;  ജിഎസ്ടി സെസ് ഉയര്‍ത്താനുള്ള ഓര്‍ഡിനന്‍സിനു അംഗീകാരം

ജിഎസ്ടി സെസ് വര്‍ധിക്കുന്നതോടെ ടൊയോട്ട ഫോര്‍ച്ച്യൂണറടക്കമുള്ള എസ് യുവികള്‍ക്കും ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഔഡി തുടങ്ങിയ ആഡംബര വാഹന നിര്‍മാതാക്കളുടെ മോഡലുകള്‍ക്കും വിലയില്‍ വര്‍ധന വരും. 
ആഡംബര കാറുകള്‍ക്കും എസ്‌യുവികള്‍ക്കും വില കൂടും;  ജിഎസ്ടി സെസ് ഉയര്‍ത്താനുള്ള ഓര്‍ഡിനന്‍സിനു അംഗീകാരം

ന്യൂഡെല്‍ഹി: ജിഎസ്ടി സെസ് ഉയര്‍ത്താനുള്ള ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയതോടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും (എസ്‌യുവി) ആഡംബര വാഹനങ്ങള്‍ക്കും വില കൂടും. ഇത്തരം വാഹനങ്ങളുടെ സെസ് 15 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി ഉയര്‍ത്താനാണ് ഓര്‍ഡിനന്‍സിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്കു സേവന നികുതി (ജിഎസ്ടി) അനുസരിച്ച് എസ് യുവികള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും വിലിയില്‍ കുറവുണ്ടായിരുന്നു. ചില മോഡലുകള്‍ക്കു പത്ത്ു ലക്ഷം രൂപ വരെയാണ് ജിഎസ്ടി വന്നതോടെ കുറഞ്ഞത്. മലിനീകരണം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായ കാറുകള്‍ക്ക് ഒന്നു മുതല്‍ 15 ശതമാനം വരെയായിരുന്നു സെസ് ആയി ഈടാക്കിയിരുന്നത്. അതേസമയം, അടുത്ത മാസം ഒന്‍പതിനു ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സെസ് എത്രയാണെന്ന് നിശ്ചയിക്കും. 25 ശതമാനംവരെ സെസ് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിഎസ്ടി സെസ് വര്‍ധിക്കുന്നതോടെ ടൊയോട്ട ഫോര്‍ച്ച്യൂണറടക്കമുള്ള എസ് യുവികള്‍ക്കും ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഔഡി തുടങ്ങിയ ആഡംബര വാഹന നിര്‍മാതാക്കളുടെ മോഡലുകള്‍ക്കും വിലയില്‍ വര്‍ധന വരും. 

നാല് മീറ്ററില്‍ താഴെ വലിപ്പമുള്ള 1,200 സിസി പെട്രോള്‍ എന്‍ജിനുള്ള കാറുകള്‍ക്കു ഒരു ശതമാനം സെസും 1,500 സിസി ഡീസല്‍ എന്‍ജിനാണെങ്കില്‍ മൂന്നു ശതമാനം സെസുമാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഡിസയര്‍, അമിയോ തുടങ്ങിയ ഹാച്ച്ബാക്ക് ഇതര മോഡലുകള്‍ക്ക് നിലവിലുള്ള സെസ് തുടരും. 

അതേസമയം, നിരക്കുകളില്‍ മാറ്റം വരുത്തണമെങ്കില്‍ ജിഎസ്ടി നിയമത്തിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. എന്നാല്‍ തത്ക്കാലം ഓര്‍ഡിനന്‍സ് പുറത്തിറക്കുകയാണ് ചെയ്തത്. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് എസ്‌യുവി, ആഡംബര കാറുകളുടെ വില്‍പ്പനയിലൂടെ 52 ശതമാനം മുതല്‍ 54.72 ശതമാനം വരെ നികുതിയാണ് സര്‍ക്കാര്‍ ഈടാക്കിയിരുന്നത്. ജിഎസ്ടി സെസ് വന്നാല്‍ ഇത് 43 ശതമാനം വരെ യായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com