നോട്ടുനിരോധനത്തിന്റെ ഒരു ഗുണവും കാണാനായില്ലെന്ന് പാര്‍ലമെന്ററി സമിതി; തിരിച്ചെത്തിയ പണത്തിന് കണക്കില്ല

നോട്ടുനിരോധനത്തിലൂടെ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് കണക്കാക്കുന്നത്. വേതനത്തിലും തൊഴിലിലും ഇതു കുറവു വരുത്തി. കേന്ദ്ര നടപടി അനൗപചാരിക മേഖലയില്‍ തൊഴിലില്ലായ്മയുണ്ടാക്കാനും ഗ്രാമീണ സമ്പദ് വ്യവസ്ഥ
നോട്ടുനിരോധനത്തിന്റെ ഒരു ഗുണവും കാണാനായില്ലെന്ന് പാര്‍ലമെന്ററി സമിതി; തിരിച്ചെത്തിയ പണത്തിന് കണക്കില്ല

ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിലൂടെ എന്തെങ്കിലും ഗുണമുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്ന് പാര്‍ലമെന്ററി സമിതി. നോട്ടു നിരോധനത്തിനു ശേഷം എത്ര നോട്ടുകള്‍ തിരിച്ചെത്തിയെന്ന് ഇനിയും കണക്കാക്കിയിട്ടില്ലെന്ന് ഇക്കാര്യം അന്വേഷിച്ച പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടുന്നു. നോട്ടു നിരോധനത്തിലൂടെ ജിഡിപി വളര്‍ച്ചയില്‍ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായെന്നും സമിതി വിലയിരുത്തി.

നോട്ടുനിരോധനത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ നേടാനായോയെന്നു ഇനിയും വ്യക്തമല്ല. എത്ര പണം തിരിച്ചെത്തി എന്നത് ഇനിയും അന്തിമമായി കണക്കാക്കിയിട്ടില്ല. അന്തിമ കണക്കില്‍ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിനും എടിഎം റീകാലിബറേഷനും ബാങ്ക് ലോജിസ്റ്റിക്‌സിനുമുള്ള ചെലവുകള്‍ ഒഴിവാക്കാനാവാത്തതാണെന്നും പാനല്‍ അഭിപ്രായപ്പെട്ടു. 

നോട്ടുനിരോധനത്തിലൂടെ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് കണക്കാക്കുന്നത്. വേതനത്തിലും തൊഴിലിലും ഇതു കുറവു വരുത്തി. കേന്ദ്ര നടപടി അനൗപചാരിക മേഖലയില്‍ തൊഴിലില്ലായ്മയുണ്ടാക്കാനും ഗ്രാമീണ സമ്പദ് വ്യവസ്ഥ താറുമാറാവാനും ഇടവച്ചു. 

കേന്ദ്ര തീരുമാനത്തെത്തുടര്‍ന്ന് 22 ദിവസത്തിനിടെ 19 വിജ്ഞാപനങ്ങളാണ് ഇറക്കിയത്. നോട്ടു നിരോധനം സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഉന്നതതലങ്ങളില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെന്ന വാദത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇതെന്ന് പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com