വരുമാനത്തിലും കൊച്ചി മെട്രോ കുതിപ്പ് തുടങ്ങിയെട്ടോ; യാത്രക്കാരില്‍ വലിയ വര്‍ദ്ധന

മഹാരാജാസ് വരെ മെട്രോ സര്‍വീസ് നീട്ടിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ കൂടി നല്‍കിയതോടെയാണ് കൊച്ചി മെട്രോയുടെ വരുമാനത്തില്‍ ഉണര്‍വുണ്ടായിരിക്കുന്നത്
വരുമാനത്തിലും കൊച്ചി മെട്രോ കുതിപ്പ് തുടങ്ങിയെട്ടോ; യാത്രക്കാരില്‍ വലിയ വര്‍ദ്ധന

കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ച് ആദ്യ നാളുകളില്‍ വരുമാനത്തിന്റെ കാര്യത്തിലുണ്ടായ മെല്ലെപ്പോക്ക് മാറി വരുന്നു. മഹാരാജാസ് വരെ മെട്രോ സര്‍വീസ് നീട്ടിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ കൂടി നല്‍കിയതോടെയാണ് കൊച്ചി മെട്രോയുടെ വരുമാനത്തില്‍ ഉണര്‍വുണ്ടായിരിക്കുന്നത്. 

പ്രതിദിനം ശരാശരി ഒന്‍പത് മുതല്‍ 10 ലക്ഷം വരെയാണ് കൊച്ചി മെട്രോയുടെ വരുമാനം ഇപ്പോള്‍.  കൊച്ചി മെട്രോ ഓടി തുടങ്ങിയ മാസം മെട്രോയില്‍ സഞ്ചരിക്കാന്‍ എത്തിയത് 46696 പേരായിരുന്നു. മെട്രോ എന്ന കൗതുകം മാറി തുടങ്ങിയതോടെ വരുമാനം  താഴേക്ക് കൂപ്പു കുത്തി. 

ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ കൊച്ചി മെട്രോയില്‍ കയറിയത് 22,640 പേരും, ഓഗസ്റ്റ്  സെപ്തംബര്‍ മാസത്തില്‍ മെട്രോയില്‍ കയറിയത് 26,540 പേരുമാണ്. എന്നാല്‍ മഹാരാജാസ് വരെ മെട്രോ നീട്ടിയതിന് ശേഷം  യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഒക്ടോബറില്‍ 29,582 യാത്രക്കാര്‍ എത്തിയതോടെ പ്രതിദിന വരുമാനം 11,502,48 രൂപയിലേക്കെത്തി. 

മടക്കയാത്ര സൗജന്യമാക്കിയ മെട്രോയുടെ പ്രഖ്യാപനം വന്നതോടെ നവംബര്‍ 14 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ മാത്രം യാത്രക്കാരുടെ എണ്ണം നാല്‍പ്പത്തി അയ്യായിരം കടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com