കൃത്രിമ ബുദ്ധി ഇനി ചെസ്സിലും തിളങ്ങും, ചെസ്സിലെ കരുനീക്കങ്ങള്‍ പഠിച്ചെടുത്തത് വെറും നാല് മണിക്കൂര്‍കൊണ്ട് 

വെറും നാല് മണിക്കൂര്‍ കൊണ്ട് അത്ര എളുപ്പം വശത്താക്കാന്‍ പറ്റുന്നതല്ലെന്ന് മനുഷ്യര്‍ ഉറപ്പിച്ചുപറയുന്ന ചെസ്സ് ഹൃദിസ്ഥമാക്കിയിരിക്കുകയാണ് എഐ സ്ഥാപനമായ ഡീപ്പ് മൈന്‍ഡിന്റെ ആല്‍ഫാ സിറോ.
കൃത്രിമ ബുദ്ധി ഇനി ചെസ്സിലും തിളങ്ങും, ചെസ്സിലെ കരുനീക്കങ്ങള്‍ പഠിച്ചെടുത്തത് വെറും നാല് മണിക്കൂര്‍കൊണ്ട് 

ലോക ചെസ്സ് ചാമ്പ്യന്‍ ഗാരി കസ്പറോവിനെ ഐബിഎമ്മിന്റെ സൂപ്പര്‍ കംപ്യൂട്ടറായ ഡീപ്പ് ബ്ലൂ പരാജയപ്പെടുത്തിയപ്പോഴാണ് യന്ത്രങ്ങളുടെ സാമര്‍ത്ഥ്യത്തെകുറിച്ച് മനുഷ്യന് ഒരു നേരിയ ബോധ്യമെങ്കിലും ഉണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷമായി നിരന്തരം മനുഷ്യനെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ്. വെറും നാല് മണിക്കൂര്‍ കൊണ്ട് അത്ര എളുപ്പം വശത്താക്കാന്‍ പറ്റുന്നതല്ലെന്ന് മനുഷ്യര്‍ ഉറപ്പിച്ചുപറയുന്ന ചെസ്സ് ഹൃദിസ്ഥമാക്കിയിരിക്കുകയാണ് എഐ സ്ഥാപനമായ ഡീപ്പ് മൈന്‍ഡിന്റെ ആല്‍ഫാ സിറോ. ചെസ്സ് പൂര്‍ണ്ണമായി പഠിച്ചെടുത്തു എന്ന് മാത്രമല്ല ചെസ്സ് ലോകത്തിലെ ഏറ്റവും ശക്തമായ ഓപ്പണ്‍-സോഴ്‌സ് ചെസ്സ് എന്‍ജിനായ സ്‌റ്റോക്ഫിഷിനെ പരാജയപ്പെടുത്തുകയും ചെയ്തു ആല്‍ഫാ സിറോ. 

വര്‍ഷങ്ങള്‍ പഴക്കമുള്ള ചെസ്സിലെ എല്ലാ നീക്കങ്ങളും മനപാഠമാക്കിയ ആല്‍ഫാ സിറോ വളരെ വിചിത്രമായ പുത്തന്‍ തന്ത്രങ്ങളുമായാണ് മത്സരത്തിനെത്തിയത്. ആല്‍ഫാ സിറോ എടുത്ത തന്ത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ലോക ചാമ്പ്യന്‍മാരായ ഗ്രാന്‍ഡ്മാസ്റ്റേഴ്‌സ്. ചെസ്സിന്റെ നിയമങ്ങള്‍ മാത്രമാണ് ആല്‍ഫാ സിറോയില്‍ പ്രോഗ്രാം ചെയ്തിരിക്കുന്നത്. സ്വയം ഒന്നിലധികം ഗെയിമുകള്‍ കളിച്ച് എങ്ങനെ വിജയിക്കാമെന്ന് ആല്‍ഫാ സിറോ സ്വയം കണ്ടെത്തണം. ഗാരി കസ്പറോവിനെ ഐബിഎമ്മിന്റെ സൂപ്പര്‍ കംപ്യൂട്ടര്‍ പരാജയപ്പെടുത്തിയതിന് കാരണം ചെസ്സിലെ ഏറ്റവും മികച്ച നീക്കങ്ങള്‍ അതില്‍ പ്രോഗ്രാം ചെയ്തു വെച്ചിരുന്നു എന്നുള്ളതുകൊണ്ടാണ്. എന്നാല്‍ ആല്‍ഫാ സീറോ എല്ലാ അറിവുകളും സ്വയം നേടിയെടുക്കുകയായിരുന്നു. 

എഐ സ്ഥാപനമായ ഡീപ്പ് മൈന്‍ഡിന്റെ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് ഇങ്ക് ആണ് കൃത്രിമ ബുദ്ധിയുടെ പുതിയ നേട്ടം പുറത്തുവിട്ടത്. ജപ്പാനീസ് ചെസ്സ് എന്നറിയപ്പെടുന്ന ഷോഗിയലും ചൈനീസ് ഗെയിമായ ഗോയിലും ആല്‍ഫാ സിറോ വിജയിച്ചത് 24മണിക്കൂറിന്റെ ഇടവേളയിലാണ്. കൃത്രിമ ബുദ്ധിയുടെ തുടരെയുള്ള നേട്ടങ്ങള്‍ എഐ എത്രത്തോളം മികവ് കൈവരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ്. എന്നാല്‍ ഇത്തരത്തിലുള്ള കുതിപ്പ തുടരുമ്പോള്‍ അത് ഭാവിയില്‍ മനുഷ്യന്റെ ജോലി അപഹരിക്കുന്നത്ര കഴിവുറ്റതാകില്ലെ എന്നതാണ് ഇപ്പോള്‍ ആളുകളെ അലട്ടുന്ന ചിന്ത. 

എന്നാല്‍ ഈ അല്‍ഗോരിതം ഉപയോഗിച്ച് ആരോഗ്യരംഗത്തെ വലിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനാണ് ഡീപ്പ് മൈന്‍ഡ് ടീമിന്റെ ശ്രമം. വര്‍ഷങ്ങളെടുത്ത് മനുഷ്യര്‍ കണ്ടെത്തുന്ന രോഗവും രോഗകാരണങ്ങളും ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ഉള്ളില്‍ കണ്ടെത്താന്‍ ഈ പ്രോഗ്രാം പ്രയോജനപ്പെടുത്താമെന്നാണ് ഇവര്‍ കരുതുന്നത്. ചില പഠനങ്ഹള്‍ക്കായി ഡീപ്പ് മൈന്‍ഡ് ഇതിനോടകം ആല്‍ഫാ സിറോ പ്രയോജനപ്പെടുത്തി തുടങ്ങികഴിഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com