വാട്‌സാപ്പ് ബിസിനസ്സ്, വാട്‌സാപ്പിന്റെ പുതിയ ആപ്പ് ഉടന്‍ 

വേരിഫൈഡ് ബിസിനസ്സ് അക്കൗണ്ടുകളും വേരിഫൈഡ് അല്ലാത്തവയും എങ്ങനെ തിരിച്ചറിയാം എന്നതുള്‍പ്പെടെയുള്ള പുതിയ ആപ്ലിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പ് പുറത്തുവിട്ടു
വാട്‌സാപ്പ് ബിസിനസ്സ്, വാട്‌സാപ്പിന്റെ പുതിയ ആപ്പ് ഉടന്‍ 

പൂര്‍ണ്ണമായും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുമായി രംഗത്തെത്തുകയാണ് വാട്‌സാപ്പ്. വേരിഫൈഡ് ബിസിനസ്സ് അക്കൗണ്ടുകളും വേരിഫൈഡ് അല്ലാത്തവയും എങ്ങനെ തിരിച്ചറിയാം എന്നതുള്‍പ്പെടെയുള്ള പുതിയ ആപ്ലിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പ് പുറത്തുവിട്ടു. 

വെരിഫൈഡ് ബിസിനസ്സ് അക്കൗണ്ടില്‍ പച്ച നിറത്തിലുള്ള ശരി അടയാളം കാണാന്‍ കഴിയും. ഇതാണ് ഇവ തിരിച്ചറിയാനുള്ള മാര്‍ഗം. ബിസിനസ്സ് അക്കൗണ്ടില്‍ ഗ്രേ നിറത്തിലുള്ള ശരി ചിഹ്നമാണ് കാണുന്നതെങ്കില്‍ ആ പ്രൊഫൈല്‍ വാട്‌സാപ്പ് ബിസിനസ്സ് ആപ്പ് ഉപയോഗിക്കുന്നതായിരിക്കും പക്ഷെ അവ വാട്‌സാപ്പ് സ്ഥിരീകരിച്ചതോ വേരിഫൈഡോ ആവണമെന്നില്ല എന്നാണ് അര്‍ത്ഥം. 

വാട്‌സാപ്പ് ബിസിനസ്സ് എന്ന പേരിലായിരിക്കും കമ്പനി പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുക. നിലവില്‍ പരീക്ഷണത്തിനായി ഒരു സ്വകാര്യ ഗ്രൂപ്പിനിടയില്‍ ഉപയോഗിച്ചുനോക്കുന്ന ഈ ആപ്പ് എത്രയും പെട്ടെന്ന് എല്ലാവരിലേക്കും എത്തിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഉപയോഗിച്ചശേഷം എല്ലാവരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കണമെന്നും അതനുസരിച്ചുള്ള മാറ്റങ്ങള്‍ പരീക്ഷിക്കുന്നതായിരിക്കുമെന്നും വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചു. 

നിലവിലുള്ള വാട്‌സാപ്പ് ആപ്ലിക്കേഷനോട് ചേര്‍ത്തായിരിക്കില്ല വാട്ട്‌സാപ്പ് ബിസിനസ്സ് അവതരിപ്പിക്കുകയെന്നും ഇപ്പോള്‍ ഉള്ളതില്‍ നിന്ന് വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. പച്ച നിറത്തിലുള്ള കോണ്‍വസേഷന്‍ ബബിളിനകത്ത് ബി എന്ന് എഴുതികൊണ്ടുള്ളതായിരിക്കും പുതിയ ലോഗോ. എന്നാല്‍ കാഴ്ചയില്‍ നിലവിലുള്ള വാട്‌സാപ്പിന് സമാനമായിരിക്കും വാട്‌സാപ്പ് ബിസിനസ്സ്. ഓട്ടോ റെസ്‌പോണ്‍സ്, അനലിറ്റിക്‌സ്, ചാറ്റ് മൈഗ്രേഷന്‍ പോലുള്ള നിരവധി ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിസിനസ് പ്രൊഫൈല്‍ സൃഷ്ടിക്കാനുള്ള അവസരവും പുതിയ ആപ്പില്‍ ലഭിക്കുന്നതായിരിക്കും. ബിസിനസ്സ് അക്കൗണ്ടുകളെ ബ്ലോക് ചെയ്യാനും സ്പാം ആയി റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com