ജിയോയെ വെല്ലുന്ന കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ വരുന്നു

349 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ദിവസേന 2 ജിബി 4ജി ഈ പ്ലാനില്‍ ലഭിക്കും.
ജിയോയെ വെല്ലുന്ന കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ വരുന്നു

ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍ രംഗത്ത്. ഒരു ജിബി ദിവസേന ലഭിക്കുന്ന ഓഫറുകള്‍ അവസാനിപ്പിച്ച് ഇതേ റീച്ചാര്‍ജുകള്‍ക്ക് ഇരട്ടി ഡേറ്റ നല്‍കാനാണ് എയര്‍ടെലിന്റെ നീക്കം. കൂടാതെ, മൂന്നു ജിബി ദിവസേന ലഭിക്കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

349 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ദിവസേന 2 ജിബി 4ജി ഈ പ്ലാനില്‍ ലഭിക്കും. 549 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ കൂടുതല്‍ 4ജി ഡേറ്റയും ലഭിക്കും. പ്രതിദിനം 3ജിബി ഡേറ്റയാണ് ഇങ്ങനെ ലഭിക്കുന്നത്. രണ്ട് പ്ലാനുകള്‍ക്കും 28 ദിവസമാണ് വാലിഡിറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com