ഉപഭോക്താക്കളെ ദുരുപയോഗം ചെയ്യല്‍ : എയര്‍ടെലിന് വിലക്ക് 

ഉപഭോക്താക്കളെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍ടെലിന് താല്ക്കാലിക വിലക്ക്.  
 ഉപഭോക്താക്കളെ ദുരുപയോഗം ചെയ്യല്‍ : എയര്‍ടെലിന് വിലക്ക് 

മുംബൈ: ഉപഭോക്താക്കളെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍ടെലിന് താല്ക്കാലിക വിലക്ക്.  ഇതിന് പുറമേ സാമ്പത്തികമേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കിനും സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി ( uidai)  സമാനമായ വിലക്ക് ഏര്‍പ്പെടുത്തി.  എയര്‍ടെല്‍ അവരുടെ മൊബൈല്‍ ഉപഭോക്താക്കളെ ദുരുപയോഗം ചെയ്യുന്നതായുളള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

മൊബൈല്‍ കണക്ഷനുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താവിനെ അറിയുന്നതിനുളള കൈവൈസി വ്യവസ്ഥകള്‍ പാലിക്കേണ്ടത്. ഈ സേവനം നിര്‍വഹിക്കുന്നതിന് എയര്‍ടെലിന് ഉണ്ടായിരുന്ന അനുമതിയാണ് താല്ക്കാലികമായി റദ്ദാക്കിയത്. എയര്‍ടെലിന്റെ കീഴിലുളള മറ്റൊരു സ്ഥാപനമായ പേയ്‌മെന്റ് ബാങ്കില്‍ ഉപഭോക്താവിന്റെ പേരില്‍ അക്കൗണ്ട് തുറക്കുന്നതിന് കൈവൈസി വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായുളള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉപഭോക്താക്കളുടെ അനുമതി ഇല്ലാതെ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ടുകള്‍ തുറക്കുന്നതായുളള ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ടെലിന്റെ കീഴിലുളള രണ്ടു സേവനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഇതോടെ മൊബൈല്‍ കണക്ഷനുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സേവനം നിര്‍വഹിക്കാന്‍ എയര്‍ടെലിന് സാധിക്കില്ല. കൈവൈസി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകള്‍ തുറക്കാനുളള സൗകര്യവും എയര്‍ടെലിന് താല്ക്കാലികമായി തടഞ്ഞിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com