ഓഹരി വിപണി തിരിച്ചുകയറി

ബിജെപി തിരിച്ചുകയറിയതിന് പിന്നാലെ സെന്‍സെക്‌സിലും മുന്നേറ്റം.
ഓഹരി വിപണി തിരിച്ചുകയറി

മുംബൈ: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ബിജെപി തിരിച്ചുകയറിയതിന് പിന്നാലെ സെന്‍സെക്‌സിലും മുന്നേറ്റം. സെന്‍സെക്‌സില്‍ 100 പോയിന്റിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.  വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയും കൂപ്പുകുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ മുന്നേറ്റ വാര്‍ത്തകളെ തുടര്‍ന്ന് സെന്‍സെക്‌സ് 800 പോയിന്റാണ് ഇടിഞ്ഞിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിന് പിന്നാലെ ബിജെപി നില മെച്ചപ്പെടുത്തിയത് വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com