ബിഎസ്എന്‍എല്‍ 4ജിയിലേക്ക്; തുടക്കം കേരളത്തില്‍

ബിഎസ്എന്‍എല്‍ 4ജിയിലേക്ക്; തുടക്കം കേരളത്തില്‍
ബിഎസ്എന്‍എല്‍ 4ജിയിലേക്ക്; തുടക്കം കേരളത്തില്‍

ന്യൂഡല്‍ഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കുന്നു. 3ജി സര്‍വ്വീസ് വ്യാപകമല്ലാത്ത ഇടങ്ങളിലാണ് തുടക്കത്തില്‍ ബിഎസ്എന്‍എല്‍ 4ജി തുടങ്ങുക. കേരളത്തിലായിരിക്കും ആദ്യം ബിഎസ്എന്‍എല്‍ 4ജി തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിനു പിന്നാലെ ഒഡീഷയില്‍ ആയിരിക്കും 4ജി സേവനം തുടങ്ങുക.

5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രവും, 2100 എംഎച്ച്ഇസെഡ് ബാന്റ്വിഡ്ത്തും ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4ജി രംഗത്തേക്ക് ഇറങ്ങുന്നത്. ഇതേ രീതിയില്‍ വീണ്ടും  5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം കൂടി 4ജി സേവനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമാണെന്നാണ് ബിഎസ്എന്‍എല്ലിന്റെ കണക്കുകൂട്ടല്‍. നിലവില്‍ രാജ്യത്ത് ജിയോ, ഏയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവര്‍ 4ജി സേവനം നല്‍കുന്നുണ്ട്.

ഇപ്പോള്‍ 10 കോടി മൊബൈല്‍ ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിന് ഉണ്ടെന്നാണ് കണക്ക്.  ഇവര്‍ക്കായി 2018 മെയ് മാസത്തിനുള്ളില്‍ 10,000 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്ലിന്റെ പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com