3000 രൂപ കിഴിവില്‍ സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്‌ഫോണ്‍

നിലവില്‍ 14900 രൂപയാണ് സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്‌ഫോണിന്റെ വില.
3000 രൂപ കിഴിവില്‍ സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്‌ഫോണ്‍

ബജറ്റ് ഫ്രെഡ്‌ലി സ്മാര്‍ട്‌ഫോണുമായി സാംസങ് എത്തിയിരിക്കുന്നു. സാംസങ് ഗാലക്‌സി ഓണ്‍ നെക്‌സ്റ്റ് സ്മാര്‍ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകളാണ് സാംസങ് ഒരുക്കിയിരിക്കുന്നത്. ഇന്നു മുതല്‍ ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാണ്.

17900 രൂപ പ്രൈസ് ടാഗില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണ്‍ ആണ് ഇപ്പോള്‍ 3000 രൂപ ഡിസ്‌കൗണ്ടില്‍ ലഭ്യമാകുന്നത്. നിലവില്‍ 14900 രൂപയാണ് സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്‌ഫോണിന്റെ വില.

ഇതോടൊപ്പം 2.484 രൂപയുടെ ഓപ്ഷനും ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തിയ ഗാലക്‌സി ഓണ്‍ നെക്സ്റ്റ് ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളിലായിരുന്നു ലഭ്യമായിരുന്നത്. 5.5 ഇഞ്ച് ആണിതിന്റെ ഡിസ്‌പ്ലേ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com