ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വെബ്‌സൈറ്റ്; ഇല്ലെന്ന് കമ്പനി

ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വെബ്‌സൈറ്റ്; ഇല്ലെന്ന് കമ്പനി

മുംബൈ: റിലയന്‍സ് ജിയോ വരിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചെന്ന വാദവുമായി വെബ്‌സൈറ്റ്. ടെലികോം മേഖലയിലെ മുന്‍നിര കമ്പനി ജിയോയയുടെ സംവിധാനങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണവുമായി മുംബൈ ഐപി അഡ്രസുള്ള വെബ്‌സൈറ്റാണ് രംഗത്തെത്തിയത്. അതേസമയം, റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും വരിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ജിയോ വ്യക്തമാക്കി.

വരിക്കാരുടെ ആദ്യ പേര്, അവസാന പേര്, ഇ മെയ്ല്‍ ഐഡി, മൊബൈല്‍ നമ്പര്‍, സിം കാര്‍ഡ് ആക്ടിവേറ്റായ തിയതി, ആക്ടിവേറ്റ് ആയ സര്‍ക്കിള്‍ തുടങ്ങിയ വിവരങ്ങളാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. 

http://www.magicapk.com എന്ന വെബ്‌സൈറ്റാണ് വരിക്കാരുടെ സ്വാകര്യ വിവരങ്ങള്‍ ജിയോ വെബ്‌സൈറ്റില്‍ നിന്നും ഹാക്ക് ചെയ്‌തെടുത്തെന്ന പ്രചരണവുമായി രംഗത്തെത്തിയത്. പിന്നീട്, ഈ സൈറ്റ് കാണാതായി. വെബ്‌സൈറ്റ് പ്രചാരണം ആരംഭിച്ചതുമുതല്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വന്‍തോതില്‍ ഈ വെബ്‌സൈറ്റ് യുആര്‍എല്‍ ഷെയര്‍ ചെയ്യപ്പെട്ടു. ഇതോടെയാണ്, വരിക്കാരുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന പ്രതികരണവുമായി ജിയോ രംഗത്തെത്തിയത്.

സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, മുംബൈയില്‍ നിന്നുള്ള ഐപി അഡ്രസ് ഉപയോഗിച്ചാണ് സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഈ വര്‍ഷം മെയില്‍ രജിസ്റ്റര്‍ ചെയ്ത ഡൊമൈനാണിതെന്നും വ്യക്തമായിട്ടുണ്ട്.

അതേസമയം, വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സത്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ ജിയോ നമ്പറുകള്‍ ഈ വെബ്‌സൈറ്റിലൂടെ പരിശോധിച്ചപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് വിവധ ടെക്‌നോളജി വെബ്‌സൈറ്റുകള്‍ അവകാശപ്പെടുന്നത്. സംഭവം, വിവാദമായതോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ജിയോയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com