ജിയോയുടെ പുതിയ ഓഫര്‍; സൗജന്യമായി 4ജി ഫോണ്‍ നല്‍കും

ഓഫറിന്റെ ദുരുപയോഗം തടയാന്‍ 1500 രൂപയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുന്നത്
ജിയോയുടെ പുതിയ ഓഫര്‍; സൗജന്യമായി 4ജി ഫോണ്‍ നല്‍കും

മുംബൈ: സൗജന്യമായി ജിയോയുടെ 4ജി ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഓഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫോണുകള്‍ പുറത്തിറക്കും. ഓഗസ്റ്റ് 24 മുതല്‍ പ്രീ ബുക്കിങ് ആരംഭിക്കും. ഓഫറിന്റെ ദുരുപയോഗം തടയാന്‍ 1500 രൂപയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ഫോണ്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമാണെന്നും ,സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഫോണ്‍ വിപണിയിലിറക്കുന്നതെന്നും അംബാനി പറഞ്ഞു. 

ഈ ഫോണില്‍ നിന്നും കോളുകളും എസ്എംഎസുകളും സൗജന്യമാണ്. ഇന്റര്‍നെറ്റ് സേവനത്തിന് പണം നല്‍കണം. പ്രതിമാസം 153 രൂപ നല്‍കിയാല്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭിക്കും. 2.4 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്,ക്യാമറ,എഫ്എം തുടങ്ങിയവയുമുണ്ട്.,22 പ്രധാന ഭാഷകള്‍ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും,ടിവിയുമായി ബന്ദിപ്പിക്കാന്‍ സഹായിക്കുന്ന കേബിളുകളും ഫോണിനൊപ്പം ലഭിക്കും. 
വെറും 12 മാസം കൊണ്ട് രാജ്യത്തെ ജനസംഖ്യയുടെ 99 ശതമാനത്തെയും എത്തിപ്പിടിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് അംബാനി അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com