എന്റെ പൊന്നോ, ഇത്രെയും വില കുറഞ്ഞ ജീപ്പോ!!?

ഔഡി ക്യു3, ഹ്യൂണ്ടായ് ട്യുസോണ്‍, ബിഎംഡബ്ല്യു എക്‌സ് വണ്‍, ഹോണ്ട സിആര്‍വി തുടങ്ങിയ വമ്പന്മാരോടാകും കോംപസിന് വിപണിയില്‍ പോരാടേണ്ടി വരുന്നത്. 
എന്റെ പൊന്നോ, ഇത്രെയും വില കുറഞ്ഞ ജീപ്പോ!!?

2016ല്‍ അമേരിക്കന്‍ കമ്പനി ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് ജീപ്പ് എന്ന ബ്രാന്‍ഡുമായി ഇന്ത്യന്‍ വിപണിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ 4x4 പ്രേമികള്‍ വന്‍ ത്രില്ലിലായിരുന്നു. പേരെടുത്ത കമ്പനി ഇന്ത്യന്‍ തീരത്തെത്തുമ്പോള്‍ സന്തോഷിക്കാതെ തരമില്ലായിരുന്നു. എന്നാല്‍ ഈ സന്തോഷത്തിന് ആയുസ് കുറവായിരുന്നു. കാരണം മറ്റൊന്നുമല്ല. സംഗതി ജീപ്പൊക്കെ തന്നെ, പക്ഷേ, ഇത്രയും വില കൊടുത്ത് വാങ്ങാന്‍ മാത്രമുള്ള മുതലുണ്ടോ എന്നായരുന്നു ചോദ്യം. 

ഒരു കോടി രൂപയ്ക്കടുത്ത് ജീപ്പ് വാങ്ങി കുന്നും മലയും കയറാമെന്ന് ഓഫ് റോഡ് പ്രേമികള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. ഇതോടെ ജീപ്പില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന അവസ്ഥയായി കമ്പനിയുടെ ഉപഭോക്താക്കള്‍ക്കിടയില്‍. 

ഈ പേര് കോംപസ് എത്തുന്നതോടെ മാറാന്‍ പോവുകയാണ്. അതെ, കോംപസ്. ജീപ്പിന്റെ ഏറ്റവും വില കുറഞ്ഞ മോഡല്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തി. ജീപ്പ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ മോഡല്‍ എന്ന പ്രത്യേകതയും കോംപസിനുണ്ട്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. 

രഞ്ജന്‍ഗാവിലെ ഫിയറ്റിന്റെ നിര്‍മാണശാലയിലാണ് കോംപസ് നിര്‍മിക്കുന്നത്. റൈറ്റ് ഹാന്‍ഡ് െ്രെഡവ് ജീപ്പ് ഇന്ത്യയില്‍ മാത്രമാണ് നിര്‍മിക്കുന്നതെന്നു കൂടി പറഞ്ഞോട്ടെ. ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍ തുടങ്ങിയ അന്തര്‍ദേശീയ വിപണികളിലേക്കും അഞ്ച് സീറ്റുള്ള ഈ എസ്‌യുവി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യും. 

4,398 എംഎം നീളവും 1,819 എംഎം വീതിയും 1,667 എംഎം ഉയരവും ഉണ്ടാകും. 178 എംഎം ആണ് കോംപസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഇക്കോ ഡീസല്‍ എന്‍ജിനിലും ജീപ്പ് കോംപസ് എസ്‌യുവി ലഭിക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, 7 സ്പീഡ് ഡുവല്‍ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഓഫര്‍ ചെയ്യുന്നു. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ പരമാവധി 160 ബിഎച്ച്പി കരുത്തും പരമാവധി 260 എന്‍എം ടോര്‍ക്കുമേകും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ പരമാവധി 170 ബിഎച്ച്പി കരുത്തും പരമാവധി 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വിവിധ ്രൈഡവിംഗ് മോഡുകളില്‍ ഫോര്‍വീല്‍ ഡ്രൈവും കോംപസിന്റെ സവിശേഷതയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com