എന്തു കൊണ്ട് കൊച്ചി മെട്രോ? വീഡിയോ

എന്തു കൊണ്ട് കൊച്ചി മെട്രോ? വീഡിയോ

ഏറെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലും മെട്രോ റെയില്‍ യാത്ര ആരംഭിക്കുകയാണ്. കേരളത്തിന്റെ ഗതാഗത ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലിനാണ് കൊച്ചി മെട്രോയിലൂടെ തറക്കില്ലിടുക. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ മെട്രോ റെയില്‍ ഉണ്ടെങ്കിലും കൊച്ചി മെട്രോയ്ക്ക് മാത്രമായി ചില പ്രത്യേകതകളുണ്ട്. ഈ പ്രത്യേകതകള്‍ എല്ലാം ഉള്‍പ്പെടുത്തി കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡ് ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

ട്രാന്‍സ്‌ജെന്റേഴ്‌സിന് കൊച്ചി മെട്രോയില്‍ തൊഴില്‍ നല്‍കിയതാണ് ഇതില്‍ ഏറ്റവു എടുത്തുപറയേണ്ട ഒരു കാര്യം. 23 ഓളം ട്രാന്‍സ്‌ജെന്റേഴ്‌സിനാണ് കെഎംആര്‍എല്‍ തൊഴില്‍ നല്‍കിയിരിക്കുന്നത്. ലിംഗ സമത്വത്തിന് കേരളം നല്‍കുന്ന പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. 

വീഡിയോ കാണാം

കുടുംബശ്രീയാണ് കൊച്ചി മെട്രോയുടെ മറ്റൊരു പ്രത്യേകത. അതായത്, സ്ത്രീ സൗഹൃദ മെട്രോ. അംഗപരിമിതരായ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്ന രീതിയിലുള്ള രൂപകല്‍പ്പനായണ് കൊച്ചി മെട്രോയുടെ മറ്റൊരു പ്രത്യേകത.

ടിക്കറ്റുകള്‍ക്കായി ഇഎംവി ചിപ്പ് കാര്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതനുസരിച്ച് കൊച്ചി മെട്രോയുടെ കീഴില്‍ വരാനിരിക്കുന്ന ഏകീകൃത ഗതാഗത സംവിധാനത്തിന് ഈ ഒരു കാര്‍ഡ് മതിയാകും യാത്രയ്ക്ക്. ഇതിന് പുറമെ ഷോപ്പിംഗ്, സിനിമ, ഭക്ഷണം തുടങ്ങിയവ വാങ്ങുന്നതിനും ഈ കാര്‍ഡ് ഉപയോഗിക്കാം. ഓരോ സ്‌റ്റേഷനുകള്‍ പ്രത്യേക തീമിലാണ് ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com