സ്വയംഭരണാവകാശ തര്‍ക്കം? ധനകാര്യ വകുപ്പുമായുള്ള യോഗത്തിന് ആര്‍ബിഐ ധനനയ സമിതി തയാറായില്ല

സ്വയംഭരണാവകാശ തര്‍ക്കം? ധനകാര്യ വകുപ്പുമായുള്ള യോഗത്തിന് ആര്‍ബിഐ ധനനയ സമിതി തയാറായില്ല

മുംബൈ: ദൈ്വമാസ വായ്പാനയ പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര ധനകാര്യ വകുപ്പുമായുള്ള യോഗത്തിന് ആര്‍ബിഐ ധനനയ സമിതി തയാറായില്ല. സമിതിയിലെ ആറ് അംഗങ്ങളും ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് തയാറായില്ലെന്ന് സമിതി അധ്യക്ഷനും റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ ഊര്‍ജിത്ത് പട്ടേല്‍ അറിയിച്ചു.

അടിസ്ഥാന പലിശ നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്ന സമിതിയുമായി വായ്പാനയ പ്രഖ്യാപനത്തിന് മുമ്പാണ് യോഗം തീരുമാനിച്ചിരുന്നത്. അടിസ്ഥാന നിരക്കുകളില്‍ കുറവ് വരുത്തി വളര്‍ച്ച ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരവധിതവണ നിര്‍ദേശിച്ചിരുന്ന അടിസ്ഥാനത്തില്‍ ആര്‍ബിഐയുടെ സ്വയംഭരണാവകാശം ചോദ്യം ചെയ്യപ്പെടുമെന്ന ഘട്ടത്തിലാണ് ധനനയ സമിതി യോഗത്തിന് തയാറാകാഞ്ഞത്.

ഉപഭോക്തൃ സൂചികയടിസ്ഥാനത്തിലുള്ള വിലക്കയറ്റം നേരിയ തോതില്‍ വര്‍ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ആര്‍ബിഐ വായ്പാ നിരക്കവലോകന യോഗത്തില്‍ നിരക്കുകളില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചിരുന്നു. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍, ഡെപ്പ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മിഖായേല്‍ പാത്ര, ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസര്‍ ചേതന്‍ ഗാഥെ, ഡെല്‍ഹി സ്‌കൂള്‍ ഓഫ് എക്ക്‌ണോമിക്‌സ് ഡയറക്ടര്‍ പാമി ദുവ, ഐഐഎം അഹ്മദാബാദ് പ്രഫസര്‍ രവീന്ദ്ര എച്ച് ധൊലാക്കിയ എന്നിവരാണ് സമിതിയലുള്ളത്.

സാമ്പത്തിക കാര്യ സെക്രട്ടറി അരവിന്ദ് സുബ്രഹ്മണ്യന്‍, പ്രിന്‍സിപ്പള്‍ എക്കണോമിക്ക് അഡൈ്വസര്‍ സഞ്ജീവ് സന്യാള്‍ എന്നിവരടക്കമാണ് ധനകാര്യ വകുപ്പിന് വേണ്ടി യോഗത്തില്‍ പങ്കെടുക്കാനിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com