ആപ്പിളിന് പതനം തുടങ്ങിയോ; വില്‍പ്പനയില്‍ ഹ്യുവായ് ഐഫോണിനെ പിന്നിലാക്കി; മുന്നില്‍ സാംസങ് തന്നെ

huawei-logo11
huawei-logo11

ന്യൂഡെല്‍ഹി:  ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ പതനം തുടങ്ങിയോ?  ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിള്‍ ഐഫോണിനെ ചൈനീസ് കമ്പനി ഹ്യുവായ് പിന്നിലാക്കിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ വില്‍പ്പന അനുസരിച്ച് ഹ്യുവായ് ആപ്പിളിനെ മറികടന്നുവെന്ന് ഹ്യുവായ് ഇന്ത്യ പ്രൊഡക്ട്‌സ് സെന്റര്‍ ഡയറക്ടര്‍ അലെന്‍ വാങ് അവകാശപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഹ്യുവായുടെ ആഗോള വില്‍പ്പന 13.2 ശതമാനമായി ഉയര്‍ന്നപ്പോള്‍ ആപ്പിളിന് ഇക്കാലയളവില്‍ 12 ശതമാനം മാത്രം വില്‍പ്പന നേട്ടമാണുണ്ടാക്കാന്‍ സാധിച്ചത്. ഹ്യുവായ് ഹോണറിന് വിപണിയിലുണ്ടായ സ്വീകാര്യതയാണ് വില്‍പ്പനയ്ക്ക് കമ്പനിയുടെ നേട്ടത്തിനു പിന്നില്‍. 

അതേസമയം, ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കൊറിയന്‍ കമ്പനി സാംസങ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ചില വിപണികളില്‍ സാംസങിനെയും മറികടന്നതാണ് ഹ്യുവായ് അവകാശപ്പെടുന്നത്. ഇന്ത്യയുള്‍പ്പടെ 74 രാജ്യങ്ങളിലാണ് ഹ്യുവായ് ഫോണുകള്‍ വില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com