5.1 കോടി രൂപയ്ക്ക് ലംബോര്‍ഗിനി അവന്റേഡര്‍ എസ്-കിടിലന്‍ വീഡിയോ

ആഡംബരവും വേഗതയും ടെക്‌നോളജിയുമായി സമന്വയിപ്പിച്ചുള്ള അവന്റേഡര്‍ എസ്‌ 
5.1 കോടി രൂപയ്ക്ക് ലംബോര്‍ഗിനി അവന്റേഡര്‍ എസ്-കിടിലന്‍ വീഡിയോ

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി അവന്റേഡര്‍ മോഡലിലെ പുതിയ പതിപ്പ് ഇന്ത്യയിലെത്തിച്ചു. 5.1 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് അവന്റേഡറിന്റെ അപ്‌ഡേറ്റ് മോഡലാണ് അവന്റേഡര്‍ എസ്.  ഈ വര്‍ഷം കമ്പനി ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണിത്. ഹുറാക്കന്‍ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ കഴിഞ്ഞ മാസം ലംബോര്‍ഗിനി ഇന്ത്യന്‍ വിപണിയിലെത്തിച്ചിരുന്നു.

രണ്ട് സീറ്റുള്ള കൂപ്പെ മോഡല്‍ മാത്രമാണ് അവന്റേഡര്‍ എസ് ഇന്ത്യയിലുള്ളത്. 6.5 ലിറ്റര്‍ വി12 എന്‍ജിനില്‍ എത്തുന്ന സൂപ്പര്‍ കാര്‍ 740 പിഎസ് കരുത്തും 690 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മറ്റു മോഡലായ എസ്‌വിയില്‍ നിന്ന് പത്ത് പിഎസ് കുറവും സ്റ്റാന്‍ഡേര്‍ഡ് അവന്റേഡറില്‍ നിന്ന് 40 പിഎസ് കൂടുതലുമാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 2.1 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍. ഇലക്ട്രിക്കലായി
നിയന്ത്രിക്കുന്ന ആള്‍ വീല്‍ ഡ്രൈവ്, ഏഴ് സ്പീഡ് ഐഎസ്ആര്‍ ഗിയര്‍ ബോക്‌സ് എന്നീ പ്രത്യേകതകളുമുണ്ട്.

ഉയര്‍ന്ന വേഗതയില്‍ മുന്‍ ചക്രങ്ങള്‍ തിരിയുന്നതു പോലെ പിന്‍ചക്രങ്ങളും തിരിയുന്ന ഫോര്‍ വീല്‍ സ്റ്റീര്‍ ടെക്‌നോളജിയില്‍ ലംബോര്‍ഗിനി നിര്‍മിക്കുന്ന ആദ്യ കാറാണിത്. കുറഞ്ഞ വേഗതയില്‍ പിന്‍ചക്രങ്ങള്‍ മുന്‍ചക്രങ്ങള്‍ക്ക് വിപരീതമായും ഈ സാങ്കേതിക വിദ്യയിലൂടെ തിരിയും. 

ഫെരാരി എ12ബെര്‍ലിനേറ്റ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ഗ്വിഷ് എന്നീ മോഡലുകളാണ് അവന്റേഡര്‍ എസിന് വിപണിയിലുള്ള എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com