എഫ്ബിഐക്ക് തകര്‍ക്കാന്‍ പറ്റാത്ത ആപ്പിളിന്റെ സുരക്ഷ പൊളിച്ചു കയ്യില്‍ കൊടുക്കും; ഇല്ലെങ്കില്‍ പണം വേണമെന്ന് ഹാക്കര്‍മാര്‍

എഫ്ബിഐക്ക് തകര്‍ക്കാന്‍ പറ്റാത്ത ആപ്പിളിന്റെ സുരക്ഷ പൊളിച്ചു കയ്യില്‍ കൊടുക്കും; ഇല്ലെങ്കില്‍ പണം വേണമെന്ന് ഹാക്കര്‍മാര്‍

ടെക്‌നോളജി മേഖലയില്‍ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കി ഡിവൈസുകള്‍ ഒരുക്കുന്ന ആപ്പിളിന് ഭീഷണിയുമായി ഹാക്കര്‍മാര്‍. ടര്‍ക്കിഷ് ക്രൈം ഫാമിലി എന്ന് സ്വയം പ്രഖ്യാപിച്ച ഹാക്കര്‍മാരാണ് ആപ്പിളിന്റെ ഐക്ലൗഡും ആപ്പിള്‍ ഇ മെയ്‌ലുകളും ഹാക്ക് ചെയ്തിട്ടുണ്ടെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഹാക്ക് ചെയ്‌തെടുത്ത കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ 70,000 ഡോളറിന്റെ ബിറ്റ് കോയിനോ ഇതേറിയമോ നല്‍കണമെന്നാണ് ഹാക്കര്‍മാര്‍ ആപ്പിളിനോട് ആവശ്യപ്പെടുന്നത്. ഇതിന് സാധ്യമല്ലെങ്കില്‍ ഒരു ലക്ഷം ഡോളര്‍ മൂല്യത്തിലുള്ള ഐട്യൂണ്‍ ഗിഫ്റ്റ് കാര്‍ഡ് നല്‍കിയല്‍ മതിയെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മദര്‍ബോര്‍ഡ് എന്ന മാധ്യമത്തിന് നല്‍കിയ വാര്‍ത്താകുറിപ്പിലാണ് ആപ്പിള്‍ ഉപഭോക്താക്കളെ ആശങ്കയിലാക്കുന്ന മുന്നറിയിപ്പ് ഹാക്കര്‍മാര്‍ ആപ്പിളിന് നല്‍കിയിരിക്കുന്നത്. ഹാക്ക് ചെയ്‌തെടുത്ത കാര്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ആപ്പിള്‍ സെക്യൂരിറ്റി ടീമിന് നല്‍കിയിട്ടുണ്ടെന്നും ഹാക്കര്‍മാര്‍ അറിയിച്ചു.

ഹാക്ക് ചെയ്‌തെടുത്ത അക്കൗണ്ടുകളില്‍ ലോഗ് ഇന്‍ ചെയ്യുന്നതിന്റെ വീഡിയോ ഹാക്കര്‍മാര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. ഏകദേശം 200 മില്ല്യണ്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം, ഇത്തരം വീഡിയോകള്‍ക്ക് ആവശ്യമില്ലാത്ത ശ്രദ്ധവരുമെന്നും യൂട്യൂബിലിട്ട വീഡിയോ ഡിലീറ്റ് ചെയ്യണം. നിയമലംഘനം നടത്തുന്ന സൈബര്‍ കുറ്റവാളികള്‍ക്ക് ഒരു പ്രതിഫലവും നല്‍കില്ലെന്നും ആപ്പിള്‍ സെക്യൂരിറ്റി ടീം ഹാക്കര്‍മാര്‍ക്ക് മെസേജയച്ചിട്ടിണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹാക്കര്‍മാരുമായി നടത്തിയ ആശയവിനിമയം ബന്ധപ്പെട്ട അതോറിറ്റിക്ക് നല്‍കുമെന്നും ആപ്പിള്‍. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com